* സാക്ഷാൽ ദൈവം* എന്ന സിനിമയ്ക്ക് യു ആർ എഫ് വേൾഡ് റെക്കോർഡ്

 




തിരുവനന്തപുരം : എസ്.എസ് ജിഷ്ണു ദേവ് സംവിധാനം ചെയ്ത"എന്ന് സാക്ഷാൽ ദൈവം" എന്ന സിനിമയ്ക്ക്   യു ആർ എഫ് വേൾഡ് റെക്കോർഡ്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന.
സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ
നെയ്യാറ്റിൻകര എം എൽ എ ആൻസലെൻ അദ്ധ്യക്ഷത വഹിച്ചു.
കൃഷി വകുപ്പ് മന്ത്രി  പി .പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.  
ഇൻഡിപെൻഡന്റ് സിനിമ ബോക്സ് നിർമ്മിച്ച് എസ് എസ് ജിഷ്ണു ദേവ് സംവിധാനം ചെയ്ത  "എന്ന് സാക്ഷാൽ ദൈവം " എന്ന ചലച്ചിത്രം  16 മണിക്കൂറിൽ താഴെ സമയം എടുത്ത്  ഷൂട്ട് ചെയ്ത് എഡിറ്റിംഗ് പൂർത്തിയാക്കി,  ഓറ്റിറ്റി പ്ലാറ്റ്ഫോമിൽ  റിലീസ് ചെയ്തിരുന്നു .
സംവിധായകൻ രാജസേനൻ , നിർമ്മാതാവ് കല്ലിയൂർ ശശി ,  ചലച്ചിത്ര നടൻ  ജോബി,ചലച്ചിത്രഗാന രചയിതാവ്  ദീപു ആർ.എസ് ചടയമംഗലം ,അജയ് തുണ്ടത്തിൽ, ചാല കുമാർ,  ടി സുനിൽ പുന്നക്കാട്,  സന്തോഷ് ശിവദാസ് ,സുദർശനൻ റസൽ പുരം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.

Post a Comment

0 Comments