ബൈബിൾ ഗാന രൂപത്തിൽ എഴു തിയതിന് അന്തരാഷ്ട്ര ബഹുമതി.
തിരുവനന്തപുരം ശ്രീകാര്യം കുമ്പനാട് നെല്ലിമല ഡോ. ജോർജ് വര്ഗീസ് ആണ് വിശുദ്ധ വേദ പുസ്തകത്തിലെ സങ്കീർത്തന പുസ്തകത്തിലെ 150 അധ്യായങ്ങളും ഗാന രൂപത്തിൽ എഴുതി അനുയോജ്യമായ ക്രിസ്തീയ ഈണം നൽകിയത്. ഇതിന് കൽക്കത്ത അസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഗ്ലോബൽ അവാർഡ് ലഭിച്ചു.
ആദ്യമായാണ് ഒരാൾ 150 സങ്കീർത്തനങ്ങളും ഗാനങ്ങളായി രചിക്കുന്നത്. ഡോ.ജോർജ് വർഗീസ്
മെഡിക്കൽ കോളേജിൽ നിന്നും അസ്ഥിരോഗ വിഭാഗ ത്തിൽ പ്രൊഫസർ ആയി വിരമിച്ച ശേഷം തിരുവനന്തപുരം പാളയം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഇപ്പോൾ സേവനമനുഷ്ഠിക്കന്നു.
ഔദ്യോഗിക ജോലികൾക്കു ശേഷമുള്ള സമയങ്ങളിൽ എഴുതപ്പെട്ട ഗാനങ്ങളാണ് ഇവ. അഞ്ഞൂറിൽ അധികം ക്രിസ്തീയ ഗാനങ്ങൾ രചിച്ചിട്ടുണ്ട് സിഡി രൂപത്തിലും പുസ്തകമായും ലഭ്യമാണ്.
പുസ്തക പ്രകാശനവും അവാർഡ് ദാനവും പാളയം ഹിൽട്ടൺ ഹോട്ടലിൽ ഞായറാഴ്ച 4 ന് നടത്തിയ ചടങ്ങിൽ യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അവാർഡ് കൈമാറി.
ഓർത്തഡോൿസ് സഭാ മെത്രാപൊലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ: ജിം സക്കരിയ ഉമ്മൻ , മുൻ പി.എസ് സി. അംഗം, റവ. ഡോ ഡേവിഡ് ജോയി
തിയോളജിക്കൽ സെമിനാരരി, കണ്ണമ്മൂല ,
കോർ എപ്പിസ്കോപ്പമാരായ റവ. അലക്സാണ്ടർ വൈദ്യൻ, റവ.ഡോ.ജോസഫ് സാമുവൽ കറുകയാൽ, റവ.ഫാ. മുത്തപ്പൻ അപ്പോളി , സുകു .സി. ഉമ്മൻഎന്നിവർ പ്രസംഗിച്ചു.
0 Comments