വാഴപ്പഴം കൈ തൊടാതെ കഴിച്ച് സലിം പടവണ്ണ ഗിന്നസ് നേടി

 


മലപ്പുറം :മഞ്ചേരി മുള്ളമ്പാറ സ്വദേശിയും പുരാവസ്തു ശേഖരണം ഹോബിയാക്കിയ  അബ്ദുസലീം.പി. എന്ന സലീം പടവണ്ണ  ദി ഫാസ്റ്റസ്റ്റ് ടൈം ഈറ്റ് എ ബനാന നോ ഹാൻഡ് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി.
ഇംഗ്ലണ്ട് സ്വദേശിനിയായ ലിയ ഷട്ട്കെവർ   2021 ൽ സ്ഥാപിച്ച 20.33 സെക്കന്റസ് റെക്കോർഡാണ് ഇടുക്കി പീരുമേടിൽ വെച്ചു നടന്ന അറ്റംപ്റ്റിൽ  9 ഇഞ്ച് നീളവും 135 ഗ്രാം തൂക്കവും വരുന്ന വാഴപ്പഴം 17.82 സെക്കന്റിൽ കഴിച്ച് സലീം സ്വന്തം പേരിലാക്കിയത്.
 വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേടിയവരുടെ സംഘടനയായ
 ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരള(ആഗ്രഹ് )
യുടെ സംസ്ഥാന പ്രസിഡന്റ്  ഗിന്നസ് സത്താർ  ആദൂർ സലീം പടവണ്ണയ്ക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
1955 ഇൽ ആരംഭിച്ച അത്ഭുതങ്ങളുടെ ചരിത്ര പുസ്തകമായ ഗിന്നസിന്റെ 68 വർഷത്തെ  ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ നിന്നും കേരളത്തിൽനിന്ന്  ഈ നേട്ടം കൈവരിക്കുന്ന
65 ആമത്തെ വ്യക്തിയാണ് സലീം പടവണ്ണ .
ഇതിന് മുമ്പ് ഗാന്ധിചിത്രങ്ങൾ അടങ്ങിയ പോസ്റ്റ് കാർഡ് ശേഖരണത്തിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡിന് സലീം പടവണ്ണ അർഹനായിട്ടുണ്ട്.സലീമിന്റെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ സ്റ്റാമ്പുകളുടെ ശേഖരണം ലോക ശ്രദ്ധ നേടിയവയിൽഒന്നാണ്.മുള്ളമ്പാറ
പടവണ്ണ വീട്ടിൽ അലി മറിയുമ്മ എന്നിവരുടെ മകനാണ്.ഭാര്യ റഷീദ, മക്കൾ..മുഹമ്മദ്‌ ഷഹിൻ, ഷസാന, ആയിഷ സുൽത്താന, ജുവൈരിയ.



Post a Comment

0 Comments