ബ്രിസ്ബെൻ :കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബനില്‍ ക്വീന്‍സ്ലന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട് ആണ് തിരുവാതിര നടത്തിയത്.
ക്വീന്‍സ്ലന്‍ഡ് പാര്‍ലമെന്റ് എംപി ലീനസ് പവര്‍, നര്‍ത്തകി ഡോ. ചൈതന്യ, ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബന്‍ സിഇഒ അലി ഖാദിരി, ലോഗന് ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്സ്, പോള്‍ സ്കാര്‍, എംപി മാര്‍ക്ക് റോബിന്‍സണ്‍, എമിലി കിം കൗണ്‍സിലര്‍ ഏയ്ഞ്ചലോ ഓവന്, യുഎംക്യൂ പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന് എന്നിവര്‍ സര്‍ട്ടിഫിക്കറ്റും മെഡലും മൊമന്റോയും വിതരണം ചെയ്തു.
ബ്രിസ്ബനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലന്‍ഡ് ആണ് ഓണാഘാഷങ്ങളുടെ ഭാഗമായി പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചത്.
ഇന്ത്യക്ക് അഭിമാനമായി റിക്കാർഡ് ഇവന്റുകള്‍ക്ക് മലയാളത്തിന്റെ പ്രിയ സിനിമാ താരം മനോജ് കെ.ജയൻ സാക്ഷ്യം വഹിക്കാനെത്തി.
0 Comments