കേരളീയ സദ്യയൊരുക്കി ബ്രി​സ്‌​ബ​നിലെ സാജു കലവറ യു.ആർ.എഫ് വേൾഡ് റിക്കോർഡ് നേടി

 


ബ്രിസ്ബൻ :65 ഇ​നം രു​ചി​യൂ​റും വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ സ​ദ്യ​യൊ​രു​ക്കിയ സാ​ജു ക​ല​വ​റ​യ്ക്ക് യു.ആർ.എഫ് വേൾഡ് റിക്കോർഡ് സമ്മാനിച്ചു. 15 വ​ര്‍​ഷ​മാ​യി ബ്രി​സ്ബ​നി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​വ​രു​ന്ന ഇദ്ദേഹം 950 പേ​ര്‍​ക്കാ​ണ് സ​ദ്യ വി​ള​മ്പി​യ​ത്.

ക്വീ​ന്‍സ്‌ല​ന്‍​ഡ് പാ​ര്‍​ല​മെ​ന്‍റ് എംപി ലീ​ന​സ് പ​വ​ര്‍, മ​നോ​ജ് കെ.​ജ​യ​ന്‍, ന​ര്‍​ത്ത​കി ഡോ. ​ചൈ​ത​ന്യ, ഇ​സ്‌ലാമിക് കോ​ള​ജ് ഓ​ഫ് ബ്രി​സ്ബന്‍ സിഇഒ അ​ലി ഖാ​ദി​രി, ലോ​ഗ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ന​ട്ട​ലി വി​ല്‍​കോ​ക്ക്‌​സ്, പോ​ള്‍ സ്‌​കാ​ര്‍, എംപി മാ​ര്‍​ക്ക് റോ​ബി​ന്‍​സ​ണ്‍, എ​മി​ലി കിം ​കൗ​ണ്‍​സി​ല​ര്‍ ഏ​യ്ഞ്ച​ലോ ഓ​വ​ന്‍,

 യുഎംക്യൂ ​പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ സാ​ജു ക​ല​വ​റയ്ക്ക് റിക്കാ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും മൊ​മന്‍റോ​യും വി​ത​ര​ണം ചെ​യ്തു.
ബ്രി​സ്‌​ബ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്വീ​ന്‍​സ്‌​ല​ന്‍​ഡ് ആ​ണ് ഓ​ണാ​ഘാ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ റി​ക്കാ​ര്‍​ഡു​ക​ള്‍ സൃ​ഷ്‌​ടി​ച്ച​ത്.
ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി റി​ക്കാ​ർ​ഡ് ഇ​വ​ന്‍റു​ക​ള്‍​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സി​നി​മാ താ​രം മ​നോ​ജ് കെ.​ജ​യ​ൻ സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി.


Post a Comment

0 Comments