തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രം സംഘടിപ്പിച്ച മനുഷ്യ ചിഹ്നത്തിന് യു.ആർ.എഫ് ലോക റെക്കോര്‍ഡ്. ഏറ്റവും കൂടുതൽ പേരെ സംഘടിപ്പിച്ച് സൃഷ്ടിച്ച ഏറ്റവും വലിയ മനുഷ്യ ചിഹ്നം എന്ന നേട്ടമാണ് സൈനിക കേന്ദ്രത്തിന് ലഭിച്ചത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തി ആസാദി കാ അമൃത് മഹോത്സവത്തിനോട് അനുബന്ധിച്ച് പാങ്ങോട് സൈനിക ക്യാംപിലെ സൈനികരും, സ്കൂൾ കുട്ടികളും, എൻ സി സി കേഡറ്റുകളും അടക്കമുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇന്ത്യൻ കരസേനയുടെയും ചിഹ്നങ്ങൾക്കാണ്
ഒരേ മനസോടെ അണിനിരന്നവര്‍ രൂപം നൽകിയത്. 1750 പേർ 10 മിനിറ്റിനുള്ളിലാണ് ഇരു രൂപങ്ങളും സൃഷ്ടിച്ചത്. പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിലാണ് പരിപാട് സംഘടിപ്പിച്ചത്.
ഏറ്റവും വലിയ മനുഷ്യ ചിഹ്നം സൃഷ്ടിച്ചതിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോര്‍ഡാണ് ഈ പരിശ്രമത്തിന് ലഭിച്ച അംഗീകാരം. പരിപാടിയിൽ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ്, യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ചീഫ് എഡിറ്റർ ഗിന്നസ്സ് സുനിൽ ജോസഫ് പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗഡിയർ ലളിത് ശർമ്മയ്ക്ക് പി വി സി ക്ക് കൈമാറി.
പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷാണ് ഈ കലാരൂപത്തിന്റെ രൂപകൽപ്പന നിര്‍വഹിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
0 Comments