പാലക്കാട് :കഞ്ചിക്കോട് അസീസി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എ.എം ഷിഫ മോൾ . ദി മോസ്റ്റ് ഫുൾ കോൺടാക്ട് നീ സ്ട്രൈക്ക്സ് യൂസിങ് ആൾട്രെനെറ്റ് ലെഗ്സ് ഇൻ വൺ മിനിറ്റ് എന്ന കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് നേടി.
ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ (ആഗ്രഹ് )സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ സമ്മാനിച്ചു.
ഇരു കാലുകളും ഉപയോഗിച്ച് കൂടുതൽ തവണ മുട്ടിക്കുന്ന ഇനത്തിലുള്ള ഈ റെക്കോർഡ് അറ്റംറ്റ് 2023 ഏപ്രിൽ 25 ന്
ധോണി ലീഡ് കോളേജിൽ വച്ചാണ് നടന്നത് .
ഷിഫ മോൾ കാനഡ സ്വദേശിനിയായ
ദുയ കയ്ഡിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മറികടന്നത്.
മാർഷൽ ആർട്സ് പരിശീലകനായ സുഖിൽ.കെ യുടെ ശിഷ്യയാണ്..
നിലവിൽ 68 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേട്ടം കൈവരിക്കുന്നവരുടെ എണ്ണം 69 മത്തെ ആളാണ് ഷിഫ മോൾ .
പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ അബ്ദുൽ മുത്തലി - രമ്യ ദമ്പതികളുടെ മകളാണ്.ആഗ്രഹ് സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, വൈസ് പ്രസിഡന്റ് ഗിന്നസ് തോമസ് ജോർജ് എന്നിവരാണ് ഗിന്നസ് റെക്കോർഡ് അറ്റംറ്റിന്റെ സാങ്കേതിക സഹായം നിർവഹിച്ചത്.
0 Comments