പ്ലസ് വൺകാരന് ഗിന്നസ് റെക്കോർഡ്




പാലക്കാട്‌ :നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കിഷോർ കൃഷ്ണക്ക്.
ദി മോസ്റ്റ്‌ ഫുൾ കോൺടാക്ട് നീ സ്ട്രൈക്ക്സ് യൂസിങ് ആൾട്രെനെറ്റ് ലെഗ്സ് ഇൻ വൺ മിനിറ്റ് എന്ന കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ  (ആഗ്രഹ് )സംസ്ഥാന പ്രസിഡന്റ്  ഗിന്നസ് സത്താർ ആദൂർ സമ്മാനിച്ചു.
ഇരു കാലുകളും  ഉപയോഗിച്ച് കൂടുതൽ തവണ മുട്ടിക്കുന്ന ഇനത്തിലുള്ള ഇരുവരുടെയും ഈ റെക്കോർഡ് അറ്റംറ്റ് 2023 ഏപ്രിൽ 25 ന് ധോണി ലീഡ് കോളേജിൽ വച്ചാണ് നടന്നത് .
കിഷോർ കൃഷ്ണ ഒറീസ സ്വദേശിയായ സച്ചിൻബഹാറയുടെപേരിലുണ്ടായിരുന്ന റെക്കോർഡ് ഒരു മിനിറ്റിൽ 142 എണ്ണംചെയ്തുമാണ്തിരുത്തിക്കുറിച്ചത്. കഞ്ചിക്കോട് ഇംലൈറ്മെന്റ് അക്കാദമി ഓഫ് മാർഷൽ ആർട്സിൽ  ആൻഡ് ഫിറ്റ്നസ് എന്നാ  ക്ലബ്ബിൽ കരാട്ടെ  അഭ്യസിച്ചു വരുന്നകിഷോർ മാർഷൽ ആർട്സ് പരിശീലകനായ  സുഖിൽ.കെ യുടെ ശിഷ്യനാണ്..
68 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ കേരളത്തിൽ നിന്നും  വ്യക്തിഗതഇനത്തിൽഗിന്നസ്നേട്ടംകൈവരിക്കുന്നവരുടെ എണ്ണം 68 മനാണ്.പാലക്കാട് എലപ്പുള്ളി ജംഗം തറയിൽ ശ്രീജയുടെ മകനും ശിവരാമൻ തത്ത എന്നിവരുടെ ചെറു മകനാണ് കിഷോർ കൃഷ്ണ.ഗിന്നസ് റെക്കോർഡ് അറ്റംറ്റിന്റെ സാങ്കേതിക സഹായം  ഗിന്നസ് സുനിൽ ജോസഫ്,  ഗിന്നസ് തോമസ് ജോർജ്എന്നിവരാണ് ചെയ്തത്.

Post a Comment

0 Comments