വലിയ കെട്ടുകാള എന്ന ബഹുമതി വിശ്വ പ്രജാപതി കാലഭൈരവന്

വലിയ കെട്ടുകാള എന്ന ബഹുമതി വിശ്വ പ്രജാപതി കാലഭൈരവന് യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ (യു. ആർ.എഫ്.) അംഗീകാരമാണ് ലഭിച്ചത്. കാളമൂട്ടിൽ നടന്ന ചടങ്ങിൽ ബഹുമതിപത്രം സി.ആർ.മഹേഷ് എം.എൽ.എ.യിൽ നിന്ന് സംഘാടകർ ഏറ്റുവാങ്ങി.
72 അടി ഉയരം. ശിരസ്സിനുമാത്രം 17.75 അടി പൊക്കം. 20 ടൺ ഇരുമ്പ്, 25 ടൺ
വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്. 2,500 കുടമണികളും മറ്റ് അലങ്കാരങ്ങളും അണിയിച്ചാണ് എഴുനുള്ളിച്ചത്. കാലഭൈരവന്റെ ശിരസ്സ് വീരപാണ്ഡവ ശൈലിയിൽ ഏഴിലംപാലയിലാണ്നിർമിച്ചിരിക്കുന്നത്. ഞക്കനാൽ പടിഞ്ഞാറേ  കാളകെട്ടുസമിതിഅണിയിച്ചൊരുക്കിയ കാലഭൈരവന്റെ ശില്പി
പരേതനായചുനക്കര കെ.ആർ.രാജന്റെ ശിഷ്യൻ വടക്കുംതല പ്രീജിത്ത് ശിവപ്രസാ ദാണ്. മുരളികണ്ണനാകുഴിയാണ്  ക്കോൽകെട്ടും അലങ്കാരവും കെട്ടുകാളയുടെ ഘടനനിർമാണം പടനിലം ഗീരീഷിന്റെ നേതൃത്വത്തിലായിരുന്നു ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണ ഉത്സവത്തിനാണ് വിശ്വപ്രജാപതി കാലഭൈരവനെഅണിയിച്ചൊരുക്കിയത്. 
രണ്ടു ക്രെയിൻ ഉപയോഗിച്ചാണ് കാലഭൈരവനെ പടനിലത്തേക്ക് എത്തിക്കുന്നത്. മുമ്പിൽ 80 ടണ്ണും പിന്നിൽ 40 ടണ്ണും ശേഷിയുള്ള ക്രെയിനാണ് ഇതിനായി ഉപയോഗിച്ചതെന്ന് സമിതി പ്രസിഡന്റ് പ്രദീപ്, സെക്രട്ടറി വിനയൻ, ട്രഷറർ പ്രസാദ് എന്നിവർ പറഞ്ഞു.

Post a Comment

0 Comments