യു ആർ ബി ഹ്യുമാനിറ്റേറിയൻ അവാർഡ് ജി.എൻ ഫൗണ്ടേഷന്



പട്ടാമ്പി: സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംപൊതുജനങ്ങൾക്കും സൗജന്യ കഞ്ഞി വിതരണം നടത്തുന്ന ജി.എൻ ഫൗണ്ടേഷന്   യൂണിവേഴ്സൽ റെക്കോർഡ് ബുക്കിന്റെ ഹ്യൂമാനിറ്റേറിയൻ അവർഡ് നൽകി.മുഹമ്മദ് മുഹ്സിൻ എം.എൽ.എ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.യൂണിവേഴ്സൽ റെക്കോർഡ് ബുക്ക് ഹ്യുമാനിറ്റേറിയൻ അവാർഡ്  ഗിന്നസ് സത്താർ ആദൂർ പരിചയപ്പെടുത്തി.
 ജി.എൻ. ഫൗണ്ടേഷന്റെ രണ്ട് വർഷത്തെ പ്രവർത്തനം കൊണ്ട് കൊപ്പം , ചിറ്റൂർ, പട്ടാമ്പി കേന്ദ്രങ്ങളിലെ രണ്ട് ലക്ഷത്തിലധികം പേരുടെ വിശപ്പകറ്റാനായിട്ടുണ്ട്. ഈ പ്രവർത്തനം വിലയിരുത്തിയാണ്  ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകുന്നതെന്ന് ഗിന്നസ് സത്താർ പറഞ്ഞു.ജി.എൻ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി. ഷാജി നിർവ്വഹിച്ചു.ജിഎൻ മാനേജിംഗ് ഡയറക്ടർ ഇ.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ടി.ഗോപാലകൃഷ്‌ണൻ,ജയശങ്കർകൊട്ടാരത്തിൽ,പി.വിരതീഷ് ,എം കെ മുഷ്താഖ്,അഡ്വ.സി.എസ്‌ശിവകുമാർ,മുരളീധരൻ വേളേരിമഠം,അലിക്കുഞ്ഞ് പട്ടാമ്പി,ടി.എശറഫുദ്ധീൻബുഖാരി,അബ്ദുൽറഫീഖ്,ശ്രീനാരായണൻ,വനമിത്ര മോഹൻദാസ് .അഡ്വ. കെ.ടി ഹംസ  ഒകെ മുഹമ്മദ് റാഷിദ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments