ഒരു മിനിട്ടിൽ ഏറ്റവും കൂടുതൽ ഇല്യൂഷൻ ട്രിക്ക്സ് അവതരിപ്പിച്ച് ആൽവിൻ റോഷൻ രണ്ടാം ഗിന്നസ് നേടി


കണ്ണൂർ:
എട്ടാം വയസ്സിലാണ് ആൽവിൻ മാജിക് ലോകത്തേക്ക്  കടന്നുവരുന്നത്. 
 എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹം ഫലമായാണ്  ശീർഷാസനത്തിലൂടെ മാജിക് അവതരിപ്പിച്ചു . 4 മിനിറ്റ് 57സെക്കന്റ്‌ 10 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ആദ്യത്തെ അപ്ലിക്കേഷൻ അയക്കുകയും അത് റിജക്ട് ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് അഞ്ച് തവണ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് വ്യത്യസ്തമായ രീതിയിൽമാജിക്അവതരിപ്പിച്ചുകൊണ്ട് അപേക്ഷിച്ചു എന്നാൽ അതെല്ലാം റിജക്ട്  ചെയ്യപ്പെടുകയാണ് തുടർന്ന്ഉണ്ടായത്.
 എന്നാൽ   ഗിന്നസ് എന്ന ആഗ്രഹം വളർന്നു. അങ്ങനെ കൽക്കത്തയിൽ നടന്ന യു.ആർ.എഫ്    വേൾഡ് ടാലന്റ് ഫെസ്റ്റിൽ വച്ച് ഗിന്നസ് സുനിൽ ജോസഫിനെ പരിചയപെടുന്നത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മറ്റൊരു കാറ്റഗറി പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ്
"മോസ്റ്റ് മാച്ച്സ്റ്റിക്സ് സ്റ്റാക്കഡ്  ഇൻ വൺ മിനിറ്റ്" എന്ന കാറ്റഗറിയിൽ  ഇറ്റലിക്കാരനായ സില്‍വിയോ സബയുടെ  74 തീപ്പെട്ടിക്കമ്പുകൾ അടുക്കിവെച്ചു കൊണ്ടുള്ള റെക്കോർഡ് 2022ൽ 76 തീപ്പെട്ടി കൊള്ളികൾ അടക്കിവെച്ചുകൊണ്ട് റെക്കോർഡ് തിരുത്തിയത്.  .പക്ഷേ മാജിക്കൽ ഗിന്നസ് ഇല്ല എന്നുള്ളത് ആൽവിനെ നിരാശനാക്കി.
 വീണ്ടും മാജിക്കിന് ഗിന്നസ് നേടാനുള്ള പരിശ്രമം  21 മെയ്  2023 മോസ്റ്റ് സ്റ്റേജ് ഇല്ല്യൂഷൻ എന്ന കാറ്റഗറിയിൽ 11 മാജിക്ട്രിക്സുകൾഅവതരിപ്പിച്ചുകൊണ്ട്  അമേരിക്കൻ മാന്ത്രികൻ ഇവാൻ ക്രേ യുടെ 10 മാജിക്‌ ട്രിക്ക് എന്നത് 11 മാജിക് അവതരിപ്പിച്ച വ്യക്തിഗത ഇനത്തിൽ മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് വേൾഡ്റെക്കോർഡ്കരസ്ഥമാക്കിയത്
.

Post a Comment

0 Comments