മധു കാവുങ്കലിന് യു.ആർ.എഫ് ലോക റെക്കോർഡ് സമർപ്പിച്ചു.


ആലപ്പുഴ: പൊതുപ്രവർത്തകനും എഴുത്തുകാരനുമായ മധു കാവുങ്കലിന് യു.ആർ.എഫ് ലോക റെക്കോർഡ് സമർപ്പിച്ചു.2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ എല്ലാ ദിവസവും വ്യത്യസ്ഥ വിഷയങ്ങളിൽ 16 വരിയിൽ കുറയാത്ത താള നിബദ്ധ  കവിതകളെഴുതിയാണ്  കവിയും ഗാനരചയിതാവുമായ സി.ജി. മധു കാവുങ്കൽ യു.ആർ.എഫ് ലോക റെക്കോർഡിൽ ഇടം നേടിയത്. 
മുഹമ്മ ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പി.പി  ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി  പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.എ.എം ആരിഫ് എം.പി  അംഗീക്കാരപത്രം മധുവിനു സമർപ്പിച്ചു.
അഗീകാര പ്രഖ്യാപനം യു.ആർ.എഫ്  വേൾഡ് റെക്കോർഡ്  ചീഫ് എഡിറ്റർ ഗിന്നസ് . സുനിൽ ജോസഫും അംഗികാര മുദ്രസമർപ്പണം യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി അംഗം ഡോ .ജോൺസൺ.വി. ഇടിക്കുളയും നിർവ്വഹിച്ചു. 
കാർഡ് ബാങ്ക് പ്രസിഡന്റ് ഷാജി മോഹൻ, മുഹമ്മ  പഞ്ചായത്ത് പ്രസിഡന്റ്  സ്വപ്ന ഷാബു, മണ്ണഞ്ചേരി  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി അജീത്കുമാർ ദേശിയ സേവാഭാരതി ജില്ല സെക്രട്ടറി പി .ശ്രീജിത്ത്, എ.എൻ  പുരം ശിവകുമാർ , സി.പി രവീന്ദ്രൻ, വിമൽ റോയി, എൻ.റ്റി. റെജി, ജി.സതീഷ്, എം.വി സുനിൽകുമാർ, മായ സാജൻ, എസ്. ടി  റെജി, അനിൽ നീലാംബരി, പ്രഹ്ളാദൻ, സാത്വികൻ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments