മൂക്കും താടിയുംഉപയോഗിച്ച് ഏറ്റവും വലിയ ചിത്രം രചിച്ച് ചിത്ര രേഖ സ്കൂൾ ഓഫ് ആർട്സ് ലോക റെക്കോർഡിൽ


തൊടിയൂർ: "ലഹരിമുക്ത ഭാരതം എന്ന വിഷയം അടിസ്ഥാനമാക്കി കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സ് നടത്തിയ ചിത്രരചനക്ക് യു.ആർ.എഫ് ലോക
റെക്കാർഡ്.
അനിവർണവും 24 ശിഷ്യരും ചേർന്നാണ് 20 അടി നീളവും 4 അടി 
വീതിയുള്ള കാൻവാസിൽ മുക്കും താടിയും കൊണ്ടും ചിത്രം വരച്ചത്.
6 മുതൽ 35 വരെ പ്രായമുള്ളവരാണ്  ചിത്രരചനയിൽ പങ്കാളികളായത്.
കരുനാഗപള്ളി ലോഡ്സ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചൂറാണി  യു ആർ എഫ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കരുനാഗപ്പള്ളി എം.എൽ.എ സി .ആർ മഹേഷ്, മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ,കൗൺസിലർ റെജി, ചലച്ചിത്രതാരം അനീഷ് രവി എന്നിവർ പങ്കെടുത്തു.

.

Post a Comment

0 Comments