കലൈമാമണി സതീശങ്കറിന് യു ആർ എഫ് ഏഷ്യൻ റിക്കാർഡ് .


മാഹി: പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിന് യു.ആർ.എഫ് ഏഷ്യൻ റിക്കാർഡ്.ദീർഘകാലം മാഹി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാ അദ്ധ്യാപികയായിരുന്ന ആർട്ടിസ്റ്റ് സതീശങ്കർ, പന്തക്കൽ സ്കുളിലെ തൻ്റെ സർവീസ് ജീവിതകാലത്ത് വരച്ചു വെച്ച എണ്ണൂറോളം വരുന്ന തൻ്റെ ശിഷ്യരുടെ ഛായാപടങ്ങളാണ് വരച്ച് പ്രദർശിപ്പിച്ചതിനാണ് റിക്കാർഡ്.
പന്തക്കൽഐ.കെ.കെ.ഗവ:ഹയർ സെക്കൻഡറിസ്കൂൾഓഡിറ്റോറിയത്തിൽഒക്ടോബർ 28 ന് കൂത്തുപറമ്പ് എം എൽ എ കെ.പി.മോഹനൻ യു.ആർ.എഫ്. ഏഷ്യൻ റിക്കോഡ്  സമർപ്പണം നടത്തി.
ജനശബ്ദം മാഹിയുടേയും പന്തക്കൽ ഐ.കെ.കെ.ഹയർസെക്കൻഡറി സ്കൂൾപൂർവ്വവിദ്യാർത്ഥിസംഘടനയുടേയും ആഭിമുഖ്യത്തിലാണ് ഇവന്റ് സംഘടിപ്പിച്ചത്. സംഘാടക സമിതി ചെയർമാൻപ്രദീപ് ചൊക്ലിയുടെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യ്തു.
ചാലക്കരപുരുഷുചിത്രങ്ങളേയുംചിത്രകാരിയേയുംപരിചയപ്പെടുത്തി.
യു.ആർ.എഫ്, ജൂറി ഹെഡ് സത്താർ ആദൂർ റിക്കാർഡ് പ്രഖ്യാപനം നടത്തി. സി.കെ.ജയറാംഗുരുകുലംബാബു,ടി.എം.സുധാകരൻ,പിടി.സിശോഭ,ആർട്ടിസ്റ്റ് സതീശങ്കർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments