ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ദിനോസറുകളുടെ പേരുകൾ പറഞ്ഞ് ആറ് വയസുകാരൻഗിന്നസ് ബുക്കിൽ കയറി


ഏറണാകുളം:ഒരു മിനിറ്റിൽ 41 ദിനോസറുകളെ  തിരിച്ചറിഞ്ഞ്  വിശ്വജിത്ത്. വി ഗിന്നസിൽ ലോക റിക്കാഡിനുടമയായി. 
എറണാകുളം,കൂനമാവ്,ഉത്രാടം വീട്ടിൽ വിശ്വരാജ് സിന്ധു ദമ്പതികളുടെ ഏക മകനായ വിശ്വജിത്ത്തിരുവനന്തപുരം നാലാഞ്ചിറസർവോദയകേന്ദ്രവിദ്യാലയത്തിലാണ്  പഠിക്കുന്നത്.  3 വയസ്സ് മുതൽ വരയ്ക്കാൻ തുടങ്ങിയ വിശ്വജിത്ത്  ദിനോസറുകളെ ആണ് വരയ്ക്കാൻ കൂടുതൽഇഷ്ടപ്പെടുന്നത്.
2 വയസ്സ് മുതൽ  ദിനോസറുകളുടെ കളിപ്പാട്ടങ്ങളൊടെപ്പം കളിക്കാൻ ഇഷ്ടപ്പെടുകയും ദിനോസറുകളുടെ പേരുകൾ പഠിക്കുകയും ചെയ്തു.2023 ഫെബ്രുവരി 5-നാണ്റെക്കോർഡിനായി ശ്രമിച്ചത്.ഒരു മിനിറ്റിനുള്ളിൽ 41 ദിനോസറുകളുടെ പേരുകൾ  തിരിച്ചറിഞ്ഞതാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞഗിന്നസ് റിക്കാർഡുകാരൻ എന്ന  നേട്ടത്തിന് വിശ്വജിത്ത് ഉടമയായത്.
ASISC കൾച്ചറൽ ഫെസ്റ്റ് കേരള റീജിയൻ നടത്തിയ കളറിംഗ് മത്സരത്തിൽ വിശ്വജിത്തിന് രണ്ടാം സ്ഥാനവും   ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഹെറിറ്റേജ് ഫൗണ്ടേഷൻ നടത്തിയ കളറിംഗ് മത്സരത്തിൽ ദേശീയ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയിരുന്നു . 
2023 നവംബർ 5 ന് കോഴിക്കോട് നടന്ന ഗിന്നസ് ജേതാക്കളുടെ സംഘടനയായ ആഗ്രഹിന്റെ 8 മത് വാർഷിക സമ്മേളനത്തിൽ 122 ഇൻഫൻട്രി ബറ്റാലിയൻ കമാൻഡർ.കേണൽ ഡി. നവീൻ ബൻജിത്ത്സർട്ടിഫിക്കറ്റ് കൈമാറി
ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ , സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, കോഡിനേറ്റർ ഗിനസ് അശ്വിൻ വാഴുവേലിൽ എന്നിവർ സങ്കേതിക സഹായം നൽകി.

Post a Comment

0 Comments