10 മീറ്റർ നീളമുള്ള ചിക്കൻ ടിക്ക സൃഷ്ടിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടം നേടി


- പ
തൃശൂർ: നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നിമിറ്റ്) കൊരട്ടി പത്ത് മീറ്റർ നീളമുള്ള ചിക്കൻ ടിക്കയും പത്ത് വിവിധ തരത്തിലുള്ള പത്ത് മീറ്റർ നീളമുള്ള കബാബും നിർമിച്ച് യു.ആർ.എഫ് ലോക റിക്കാർഡിൽ.
ലോക ഷെഫ് ദിനത്തെ അനുസ്മരിച്ച് "വളരുന്ന മികച്ച പാചകക്കാർ" എന്ന മുദ്രാവാക്യം ഉയർത്തിയാണ് വ്യത്യസ്തമായ ആശയത്തിന് രൂപം നൽകിയത്. 
കോളജിലെ നവരംഗ് ഓഡിറ്റോറിയത്തിൽ നവംബർ 
എട്ടിന് നടത്തിയ ശ്രമത്തിന്
അഡ്‌ജുഡിക്കേറ്റർ ഗിന്നസ് സുനിൽ ജോസഫ് , ചീഫ് എഡിറ്റർ യു.ആർ.എഫ്, കൊൽക്കത്ത,
ജോജി പോൾ കാഞ്ഞൂത്തറ
എക്സിക്യൂട്ടീവ് എഞ്ചിനീയർ.  എൽഎസ്ജിഡി തൃശൂർ,   ഷെഫ് നളൻ ഷൈൻ സെലിബ്രിറ്റി ഷെഫ്,
ജോൺ എ . ഇ ജനറൽ മാനേജർ, ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ട്, കൊച്ചി എന്നിവർ നിരീക്ഷകരായിരുന്നു.
ഷെഫ് ജോണിന്റെ നേതൃത്വത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികളായ 20 പേരാണ് ഉദ്യമത്തിന് പങ്കാളികളായത്.
കോളജ് പ്രിൻസിപ്പൽ ഫാ. പോളച്ചൻ
കൈതോട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ട്രിസ പാറക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments