അഭിഭാഷക വൃത്തിയിൽ 73 വർഷം പൂർത്തിയാക്കി ഗിന്നസ് ബുക്കിൽ ഇടം നേടി


പാലക്കാട്:പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യ മേനോൻ എന്ന പി.ബി.മേനോൻ 73 വർഷവും 60 ദിവസവും അഭിഭാഷകനായി സേവനം ചെയ്താണ് ഗിനസ് ലോക റിക്കാർ ഡ് നേടിയത്. 70 വർഷവും 311 ദിനവും അഭിഭാഷകനായിരുന്ന ജിബ്രാൾട്ടർ സ്വദേശി ലൂയിസ് ഡബ്യു ട്രിറെയുടെ റിക്കാർഡാണ് മേനോൻ പഴങ്കഥയാക്കിയത്.
മേനോൻ പാലക്കാട് പല്ലശ്ശനയിലാണു ജനിച്ചത്. ഇന്നത്തെ പിഎംജി സ്കൂളിന്റെ ആദ്യരൂപമായ മുനിസിപ്പൽ സ്കൂളിലും വിക്ടോറിയ കോളജിലും പഠനം പൂർത്തിയാക്കി.
1947 ല്‍ പാലക്കാട്‌ വിക്ടോറിയ കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസ് ലോ കോളേജിലാണ് നിയമ പഠനത്തിന് ചേര്‍ന്നത്. അന്ന് മദ്രാസ് പ്രസിഡൻസിയിൽ ഒരൊറ്റ ലോ കോളജേ ഉള്ളൂ. തമിഴ്നാട്, ആന്ധ്ര, കർണാടകയുടെ ഒരു ഭാഗം, മലബാര്‍ ജില്ല  ഒക്കെ ചേർന്നതാണ് മദ്രാസ് പ്രസിഡൻസി. പാലക്കാടും മദ്രാസ് പ്രസിഡൻസിയിലാണ്. അന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നിലാണ് എൻറോൾമെൻറ്.  
രണ്ട് കൊല്ലത്തെ മദ്രാസ് കാലത്തിന് ശേഷം പാലക്കാട്ടേക്ക് വന്നു.  അന്നത്തെ അഡ്വക്കറ്റ് ജനറൽ കുട്ടിക്കൃഷ്ണമേനോന്റ കീഴിൽ അപ്രന്റീസായി. രണ്ടു വർഷത്തോളം മദ്രാസ് ഹൈക്കോടതിയിൽ പരിശീലനത്തിനു ശേഷം പാലക്കാടെത്തി. ക്രിമിനൽ അഭിഭാഷകൻകെ.എസ്.രാമകൃഷ്ണയ്യരുടെ കൂടെയായിരുന്നു തുടക്കം. 
പാലക്കാട് ഭവൻസ് വിദ്യാമന്ദിർ സ്കുൾ പ്രിൻസിപ്പലായ മകൾ ഡോ. സുഭദ്രയുടെയും മരുമകൻ വേണുഗോപാലിന്റെയും പ്രത്യേക താത്പര്യപ്രകാരമാണ് ഗിന്നസിലേക്ക് അപേക്ഷിച്ചത്. ആഗ്രഹിന്റെ സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്  സങ്കേതിക സഹായം നൽകി. 
2023 നവംബർ 5 ന് കോഴിക്കോട് നടന്ന
ഗിന്നസ് ജേതാക്കളുടെ സംഘടനയായ അഗ്രഹിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തിൽ 122 - ഇൻഫൻട്രി മദ്രാസ് ബറ്റാലിയൻ കമാൻഡർ കേണൽ ഡി. നവീൻ ബൻജിത്ത്
സർട്ടിഫിക്കറ്റ് കൈമാറി.

Post a Comment

0 Comments