കാൽ പാദങ്ങൾ കൊണ്ട് കൂറ്റൻ ചിത്രം വരച്ച് യു.ആർ. എഫ് റിക്കാർഡിൽ


കരുനാഗപള്ളി.
പ്രകൃതി സംരക്ഷണ സന്ദേശവുമായി കാൽ പാദങ്ങൾ കൊണ്ട് കൂറ്റൻ ചിത്രം രചിച്ച് അനിവർണ്ണവും  49 ശിഷ്യരും .
 വ്യാഴാഴ്ച രാവിലെ 8.30ന് വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 500 സ്ക്വ യർ ഫീറ്റ് വലുപ്പത്തിലുളള  ചിത്രം വരച്ചത്.
യു.ആർ.എഫ് ഇൻറർനാഷണൽ ജൂറി ഡോ ഗിന്നസ് സുനിൽജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യ്തു. 2 മണിക്കൂർ 10 മിനിറ്റു കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ലഹരിക്കെതിരെ മൂക്കും താടിയുമുപയോഗിച്ച് ചിത്രം രചിച്ച് ഇവർ റിക്കാർഡിട്ടിരുന്നു.
സമാപന സമ്മേളനത്തിൽ  സി. ആർ . എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ എ. സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷൻ എന്നിവർ പങ്കെടുത്തുചിത്രരചനയിൽ പങ്കെടുത്ത കലാകാരന്മാരെയും
 റെജി ഫോട്ടോ പാർക്ക് എന്നിവരെ ആദരിച്ചു.

Post a Comment

0 Comments