ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാൻസിംഗ് ക്രിസ്മസ് ട്രീ' ഒരുക്കി ചുങ്കത്ത് ജ്വല്ലറി ലോക റിക്കാർഡിൽ


കൊച്ചി.
ചുങ്കത്ത് ജുവലറി ഗ്രൂപ്പ്
ജി.സി.ഡി.എയുമായി ചേർന്ന് കൊച്ചി മറൈൻ ഡ്രൈവിലാണ് 78 അടി ഉയരത്തിൽ 'ഡാൻസിങ് ക്രിസ്മസ് ട്രീ' നിർമിച്ച് യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ (യു.ആർ.എഫ്) ലോക റിക്കാർഡ് നേടിയത്.
ചുങ്കത്ത് ജുവലറി മാനേജിംഗ് ഡയറക്ടർ രാജീവ് പോളിന്റെ ആശയം അനിൽ (എ ഫോർ ഓൾ ഇന്നവേ
ഷൻകമ്പനി)പ്രാവർത്തികമാക്കുകയായിരുന്നു . നാല്പതടി വിസ്തീർണത്തിൽ ആറ് നിലകളിലായാണ് ഇരുമ്പ് ,പ്ലെവുഡ് എന്നിവ ഉപയോഗിച്ച് സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ട്രീ നിർമിച്ചത്.
 ഒരോ നിലകളിലും നർത്തകർ അണിനിരക്കും.ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡാൻസ് മത്സരത്തിൽ വിജയികളാകുന്നവർക്ക് 3 സ്റ്റാർ താമസ സൗകര്യത്തോടെ മൂന്നു ദിവസത്തെ ദുബായ് ട്രിപ്പ് ഫ്രീ ആയി നേടാനുള്ളഅവസരവുംഒരുക്കിയിട്ടുണ്ട്. 
ജനുവരി 2 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ  യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കും.

Post a Comment

0 Comments