കണ്ണ് മൂടി കെട്ടി പത്ത് മാസ്ക് ധരിച്ച് ഗിന്നസിലേക്ക്


പീരുമേട്:ഏറ്റവും വേഗത്തിൽ കണ്ണടച്ച് 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡിലേക്ക്. പീരുമേട് മരിയഗിരി  ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രകടനത്തിൽ വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്.
2022 സെപ്റ്റംബർ 2-ന് ഇറ്റലിയിലെ വില്ല സാൻ ജിയോവാനിയിൽ 
റോക്കോ മെർക്കുറിയോ
 13.25 സെക്കൻഡിൽ സ്ഥാപിച്ച റിക്കാർഡാണ് ജോസുകുട്ടി 11.45 സെക്കൻഡായി തിരുത്തിയത്.
ഗിന്നസ് സുനിൽ ജോസഫ് കേന്ദ്ര നിരീക്ഷകനായിരുന്നു.
ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ് , അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിന് യൂ .ആർ.എഫ് ലോക റിക്കാർഡ് ലഭിച്ചു.
വാഴൂർ ടി.പി.പുരം രണ്ടുപ്ലാക്കൽ വീട്ടിൽഎൽബിൻ ലിജിത ദമ്പതികളുടെ മൂത്ത മകനാണ്ജോസുകുട്ടി എൽബിൻ .
,ജോസഫിൻ എൽബിൻ
 ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്.
 .

Post a Comment

0 Comments