മത്സ്യകന്യക ഭാവത്തിൽ യോഗാഭ്യാസം നടത്തി അനഘ ഗിന്നസ് റിക്കാർഡ് മറികടന്നു


കൊടുങ്ങല്ലൂർ: മെർ മെയ്ഡ് പോസിൽ കൊടുങ്ങല്ലൂരിലെപ്ലസ്ടൂവിദ്യാർത്ഥിനിയായകെ.എം.അനഘയ്ക്ക്ഗിന്നസ്റിക്കാഡ്. തിരുപ്പൂർ സ്വദേശി രൂപ ഗണേഷിന്റെ 1മണിക്കൂർ 15 മിനിറ്റ് 5 സെക്കന്റ് റിക്കാർഡാണ് അനഘ പഴങ്കഥയാക്കിയത്. 
ഒരു മണിക്കൂർ 27 മിനിറ്റ് രണ്ട് സെക്കന്റ് മെർമെയ്ഡ്പോസിൽ ഇരുന്നാണ് അനഘ കെ.എം റിക്കാർഡ് മറികടന്നത്.കൊടുങ്ങല്ലൂർ  നാട്ടിക എസ്.എൻ.എം കോള ജിലെ റിട്ട. ലാബ് അസിസ്റ്റന്റായ കെ.പി. മനോജിന്റെയും പ്രസീത യുടെയും മകളാണ് അനഘ. ഡി പ്ലോമ കമ്പ്യൂട്ടർ കോഴ്സ് പഠിക്കുന്ന അഖിൽ സഹോദരനാണ്. ശൃംഗപുരം റോട്ടറി ക്ലബ് ഹാളിൽ ഡിസംബർ 17 ന് രാവിലെ പത്തിന് നടന്നപരിപാടിയിൽ  യോഗ അദ്ധ്യാപകരായ സിനി, പത്മജ എന്നിവർനിരീക്ഷകരായിരുന്നു.
ചീഫ്അഡ്ജ്യൂഡിക്കേറ്റർഗിന്നസ് സുനിൽ ജോസഫ്, ക്യാമറ മാൻ അനീഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments