ഏറ്റവും നീളമുള്ള ഖുർആൻ കൈയ്യെഴുത്തു പ്രതി തയ്യാറാക്കി മുഹമ്മദ് ജസിംഗിന്നസിലേക്ക്


മലപ്പുറം :ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കയ്യെഴുത്തു കാലിഗ്രാഫിപ്രതിതയ്യാറാക്കിയതിനുള്ള
 ലോങ്സ്റ്റ്ഹാൻഡ് റിട്ടൻ ഖുർആൻ കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ്   പട്ടിക്കാട് ജാമിഅ നൂരിയ്യ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് ജസീമിന് ലഭിച്ചു.
1106  മീറ്റർ നീളത്തിൽ ഖുർആൻ മുഴുവനും കൈ കൊണ്ട് എഴുതി തയ്യാറാക്കിയാണ് തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ ജെസീം ഈ നേട്ടംകൈവരിച്ചത് .പാണക്കാട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും, ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂരും ചേർന്ന് ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ജസീമിന് സമ്മാനിച്ചു.ഹമീദ് മാസ്റ്റർ എം.എൽ. എ ലായായുദ്ധീൻ ഫൈസി മേൽമുറി , സലാഹുദ്ധീൻ ഫൈസി വെന്നിയൂർ ,ആഗ്രഹ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗിന്നസ് സലീം പടവണ്ണ എന്നിവർ പങ്കെടുത്തു.
ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ പേരിൽ ഉണ്ടായിരുന്ന  700 മീറ്ററെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. രണ്ട് വർഷത്തോളം സമയമെടുത്താണ് ജസീം ഖുർആൻ എഴുതി പൂർത്തീകരിച്ചത്.എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാൽ 75 സെന്റീമീറ്റർ ഉയരവും 34 സെന്റീമീറ്റർ വീതിയും 118.300 കിലോഗ്രാം ഭാരവുമുണ്ട്.ഈ ഖുർആനിൽ ആകെ 325384 അറബി അക്ഷരങ്ങളും 77437 അറബിവാക്കുകളും114അധ്യായങ്ങളും 6348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളിൽ ഒരു ജുസ്അ പൂർത്തിയാക്കാൻ ഏതാണ്ട് 65-75 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി 9,10 വരികളാണുള്ളത്.
നാലാം ക്ലാസ് സ്കൂൾ പഠനത്തിന് ശേഷം  തിരൂർ ചെമ്പ്രയിലെ അൽ ഈഖ്വാള് ദർസി ലാണ്  മതപഠനം പൂർത്തിയാക്കിയത്.പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂരിലൂടെയാണ് കാലിഗ്രാഫി എന്ന കലയിലേക്കുള്ള ആദ്യ പടുവകൾ ജസീം വെച്ചു തുടങ്ങുന്നത്.
ജസീമിന്റെ റെക്കോർഡ് അറ്റംറ്റിന്റെ സാങ്കേതിക സഹായങ്ങൾ ചെയ്തുകൊടുത്തത് ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫാണ്.ഇതോടെ വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നവരുടെ എണ്ണം 75 ആയെന്ന് സത്താർ ആദൂർ അറിയിച്ചു.
ലോക അറബി ഭാഷ ദിനത്തിൽ തന്നെ ഗിന്നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ  സന്തോഷത്തിലാണ് മാട്ടുമ്മൽ മുഹിയുദ്ദീൻ, ആസിയ ദമ്പതികളുടെ
 നാലാമത്തെ മകനായ ജെസീം.

Post a Comment

0 Comments