രാജ്യങ്ങളുടെ കോഡ് കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞ് മൂന്നാം ക്ലാസുകാരി നേഹക്ക് യു.ആർ.എഫ് റിക്കാർഡ്.



പീരുമേട്: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ്  ലോക റിക്കാഡിട്ട് മൂന്നാം ക്ലാസുകാരി .  പഞ്ചാബ് സ്വദേശി വിഹാൻ ഡോഗ്ര ഒരു മിനിറ്റിൽ 57 രാജ്യങ്ങളുടെ പറഞ്ഞ് സ്ഥാപിച്ച റിക്കാർഡാണ് 48 സെക്കൻഡിൻ 65 രാജ്യങ്ങളുടെ കൺട്രി കോഡ് പറഞ്ഞാണ് അടൂർ സ്വദേശി നേഹ എസ്.കൃഷ്ണൻ യു.ആർ എഫ്
റിക്കാർഡ് നേടിയത്. 
  പ്രകടനത്തിന് യു.ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ്  സുനിൽ ജോസഫ് , രാജു ,ജോർജ് കോശി, പി.എം ഗോപകുമാർ,അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
തുവയൂർ ഇൻഫൻറ്റ് ജീസസ് സെൻട്രൻസ്കുളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നേഹ . അടൂർ തുവയൂർ ശ്രീഹരിയിൽ സനേഷ്, പാർവതി ദമ്പതികളുടെ മൂത്ത മകളാണ് നേഹ പ്ലേ സ്കൂൾ   വിദ്യാർത്ഥിനി വേദ സഹോദരിയാണ്.

Post a Comment

0 Comments