പൂജ രമേശിന് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ഗ്ലോബൽ ആവാർഡ്



തൃശൂർ: സംഗീത മേഖലയിൽ മികവ് തെളിയിച്ച പുജക്ക് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ഗ്ലോബൽ അവാർഡ്. പെരിങ്ങോട്ടുകര ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ യു . ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് നൽകി.
 ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ പുരസ്കാ
രം നൽകി ആദരിച്ചു. 
പൂജ രമേശ് (26), ഓട്ടിസത്തെ അതിജീവിച്ച്കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനും, ലൈറ്റ് മ്യൂസിക്കിലും വിവിധ സംഗീത ശാഖകളിലും മികവ് തെളിയിച്ചതിനുമാണ്  യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ അംഗീകാരം ലഭിച്ചത്.
 തൃശൂർ വൃന്ദാവൻ പാലസിൽ രമേശൻ സുജാത ദമ്പതികളുടെ മകളാണ്.അമൃത ടിവി റെഡ് കാർപറ്റ്, കോമഡി മാസ്റ്റേഴ്സ് തുടങ്ങിയ പരിപാടികളിലും, ഗുഡ്നസ് ടി വിഅഭിമുഖത്തിലും പങ്കെടുത്തിട്ടുണ്ട്. വിവിധ ഭാഷയിലുള്ള ദിനപത്രങ്ങളിലും മാസികകളിലുംപൂജയുടെ നേട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
15 ൽപരം കർണാടക വോക്കൽ കച്ചേരികൾ നടത്തി. പത്ത് വർഷമായി പുജയെ കർണാടക സംഗീതം അഭ്യസിപ്പിക്കുന്നത്  നാരായണൻ ദേശമംഗലമാണ്. തൃശൂർ ചേതനസംഗീത നാട്യ അക്കാദമിയിലാണ് പൂജ പഠിയ്ക്കുന്നത്. അക്കാദമി ഡയറക്ടർ ഫാ. പോൾ പൂവ്വത്തിങ്കിലിൻ്റെ നിർലോഭമായ പ്രോത്സാഹനം പൂജയ്ക് ലഭിയ്ക്കുന്നുണ്ട്.
സംഗീത രംഗത്ത് പുജയുടെ വ്യത്യസ്തകഴിവുകൾ കണക്കിലെടുത്താണ് കൽക്കട്ട ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ 
യു. ആർ. ബി ഗ്ലോബൽ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് 
സി.ഇ. ഒ ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ അറിയിച്ചു.
ഫെബ്രുവരി 18 ന് പെരിങ്ങോട്ട്കര ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ പുജ വിവിധ കീർത്തനങ്ങൾ ആലപിച്ചു. പ്രസ്തുത ചടങ്ങിൽ ദേവസ്ഥാനം പി. ആർ. ഒ ഹരിദാസ്, ഗിന്നസ് മുരളി നാരായണൻ, ജയപ്രകാശ് ശർമ
മധു കൃഷ്ണൻ ,സുമ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments