നിരഞ്ജന് യൂ. ആർ. ബി ഗ്ലോബൽ അവാർഡ്

തൃശൂർ: വിവിധ സംഗീത ശാഖകളിൽ മികവ് തെളിയിച്ച നിരഞ്ജന് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ അംഗീകാരം. പെരിങ്ങോട്ടുകര ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ യു . ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അവാർഡ് പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് നൽകി.
ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ 
മെഡലും ഗിന്നസ് മുരളി നാരായണൻ പുരസ്കാരവും നൽകി.പാലക്കാട് മേഴത്തൂർ മഞ്ഞപ്പറ്റമനയിൽരാംദാസിൻ്റെയും പ്രജിതയുടേയും മകനായ ആർ.നിരഞ്ജൻ(21)ഓട്ടിസബാധിതനാണ്.  (ആസ്പെർജേഴ്സ് സിൻഡ്രോം), ബി.എ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിയായ നിരഞ്ജൻ കർണാടക വോക്കൽ, ഹിന്ദുസ്ഥാനി ഭജൻസ്, ഗസലുകൾ, ഭക്തിഗാനം, ചലച്ചിത്ര ഗാനം, ലഘു സംഗീതം തുടങ്ങി എല്ലാ വിഭാഗങ്ങളിലും  സംഗീത പരിപാടികൾഅവതരിപ്പിക്കുന്നു.  
കേരള ആരോഗ്യ വകുപ്പ് 'നിരഞ്ജനം' എന്ന പേരിൽ ഒരു ഡോക്യുമെൻ്ററി പുറത്തിറക്കി, വിവിധ വിഭാഗങ്ങളിലായി 80 ഓളം സ്റ്റേജ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയിട്ടുണ്ട്. നിരഞ്ജൻ്റെ കഴിവുകൾ കണക്കിലെടുത്താണ് കൽക്കട്ട ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ യു. ആർ. ബി ഗ്ലോബൽ അവാർഡിനായി നിരഞ്ജനെ തിരഞ്ഞെടുത്തതെന്ന് സി.ഇ. ഒ ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ അറിയിച്ചു.
ഫെബ്രുവരി 18 ന് പെരിങ്ങോട്ടുകര ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ നിരഞ്ജൻ വിവിധ കീർത്തനങ്ങളും ആലപിച്ചു. പ്രസ്തുത ചടങ്ങിൽ ദേവസ്ഥാന പി. ആർ. ഒ ഹരിദാസ്, ജയപ്രകാശ് ശർമ,
ഗിന്നസ് മുരളി നാരായണൻ, മധു കൃഷ്ണൻ ,സുമ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments