കൊല്ലം: പളളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ഇരുന്നൂറ് സോക്കർ റോബോട്ടുകളുമായി റെക്കാർഡ് നേട്ടം കൈവരിച്ചു.
യു . ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് നിരീക്ഷകനായിരുന്നു.
നാല് സിന്തറ്റിക് കോർട്ടുകളായി
തിരിഞ്ഞ് അഞ്ചുപേർ വീതമുള്ളരണ്ട്സംഘങ്ങളായാണ് കുട്ടികൾ റോബോട്ടുമായി സോക്കർ മത്സരം നടത്തിയത്.
വൈ-ഫൈ റിമോട്ടുകൾ
നിയന്ത്രിച്ചായിരുന്നു മത്സരം.
സ്കൂൾ റോബോട്ടിക്സ് ക്ലബിലെ രണ്ട് മുതൽ ഒൻപതാം ക്ലാസ് വരെയുള കുട്ടികൾ സ്വന്തമായി തയ്യാറാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത റോബോട്ടുകളാണ് മത്സരത്തിൽ അണിനിരന്നത്.
മത്സരത്തിൽ അഞ്ച് ഗോളുകൾ നേടിയ ആറാം ക്ലാസുകാരൻ ആദിനാഥ് മികച്ച പ്രകടനം
കാഴ്ചവച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാകുമാരി, പഞ്ചായത്ത് അംഗം കെ.ഉണ്ണിക്കൃഷ്ണൻ, സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മാനേജർ യു.സുരേഷ്, പി.ടി.എ പ്രസിഡന്റ് സി.എൽ.ഗിരീഷ് ചന്ദ്രൻ, പ്രിൻസിപ്പൽ കെ.വി. ഗിരീഷ് ബാബു, ടെക്കോസ റോബോട്ടിക്‌സ് ചീഫ് അക്കാഡമിക് ഡയറക്ടർ അശ്വതി.ബി.രാജ് എന്നിവർ പങ്കെടുത്തു.
അഞ്ഞൂറോളം രക്ഷിതാക്കളും
ഇതര സ്കൂളുകളിലെ
വിദ്യാർത്ഥികളും മത്സരം കാണാനെത്തി.
2020ൽ ഇന്ത്യയിൽ ആദ്യമായി കുട്ടികളെ ഉപയോഗിച്ച് റോബോട്ട് നിർമ്മിക്കുകയും 221 കുട്ടികൾ പങ്കെടുത്ത മെഗാ റോബോട്ടിക് ചലഞ്ചിൽ 12 മിനിറ്റുകൊണ്ട് അത്രയും തന്നെ റോബോട്ടുകൾ കുട്ടികൾ തയ്യാറാക്കി പ്രവർത്തിപ്പിച്ച ഏഷ്യൻ റെക്കാഡ് സിദ്ധാർത്ഥ നേടിയിരുന്നു.
പങ്കെടുത്ത ടീമുകൾക്ക് സമാപന സമ്മേളനത്തിൽ ഗിന്നസ് സുനിൽ ജോസഫ് ട്രോഫി നൽകി.
യു.ആർ.എഫ് ഏഷ്യൻ റെക്കാഡ് സർട്ടിഫിക്കറ്റും മെഡലും സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മാനേജർ യു.സുരേഷ്, പ്രിൻസിപ്പൽ കെ.വി. ഗിരീഷ് ബാബു, പി.ടി.എ പ്രസിഡന്റ് എൽ.ഗിരീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു
0 Comments