കാസർഗോഡ് : കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബേബി ബാലകൃഷ്ണന് ഗ്ലോബൽ അവാർഡ്. കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ അവാർഡാണ് ബേബി ബാലകൃഷ്ണനെ തേടിയെത്തിയത്.
21മത്തെ1995ൽ വയസ്സിൽ
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടായി പി.ബേബി ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തിൽ വീണ്ടും മഡി ക്കൈ പഞ്ചായത്ത് പ്രസിഡണ്ടായി .ഈ കാലഘട്ടത്തിൽ 2004 ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാർഡ് ലഭിച്ചു. ഐ .എസ് എസ് ന്യൂഡൽഹിയിൽ നിന്നും ഔട്ട്സ്റ്റാൻഡിങ് പഞ്ചായത്ത് ലീഡറായി ബേബി ബാലകൃഷ്ണൻ . കൂടാതെ മൂന്നുതവണ സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്തായി മഡികെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .2005 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കൂടാതെ പ്രസിഡണ്ട്മാരുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2020 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു തുടർന്ന് 2021 അക്ഷയ ഊർജ്ജ അവാർഡിന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് അർഹമായി. ഈ വർഷം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കാനുള്ള അശ്രമത്തിലാണ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ' രാജ്യത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് സ്വന്തമായി വൃക്ഷം, പക്ഷി, ജീവി, ചെടി എന്നിവ പ്രഖ്യാപിക്കുകയും ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിച്ച ആദ്യ പഞ്ചായത്ത് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളും വ്യക്തിഗത മികവും പരിഗണിച്ചാണ് അവാർഡിനായി പരിഗണിച്ചതെന്ന് യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, പായൽബേര എന്നിവർ അറിയിച്ചു.
0 Comments