ഒന്നിലധികം നിറങ്ങളിലുള്ള ത്രെഡുകൾ ഉപയോഗിച്ച് ഏറ്റവും വലിയ പിൻ ആൻഡ് ത്രെഡ് ആർട്ട് നിർമിച്ചതിന് ഇറാഖ് സ്വദേശി ഡോ. റെധ സലിം ഹസൻ ഗിന്നസ് നേടി.
2023 ഒക്ടോബർ 22-ന് ഇറാഖിലെ കർബലയിൽ 13.3 m² (142 ft² 20149.96 in²) വലിപ്പമുള്ള ചിത്രം നെയ്തത്. 26 വയസ്പ്രായമുള്ളദന്തഡോക്ടറായ റെധ സലിം അടുത്തിടെ വംശീയ വിദ്വേഷത്തിന് വിധേയനായ റയൽ മാഡ്രിഡിൻ്റെയും ബ്രസീലിയൻ ദേശീയ ടീമിൻ്റെയും കളിക്കാരനായ വിനീഷ്യസ് ജൂനിയറിനെതിരായ പോരാട്ടത്തെപ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിപരമായ നേട്ടം എന്ന നിലയിലാണ് ഈ റെക്കോർഡ് നേടിയത്.
ഇറാഖിലെ തന്നെ സയീദ് ഹ്വൈദിയുടെ 7.3 m² (78 ft² 83 in²) എന്ന റിക്കാർഡാണ് റെധ സലിം തകർത്തത്. ഈ റിക്കാർഡ് നേട്ടത്തിന് പിറകിൽ ഒരു ഇന്ത്യൻ ബന്ധവുമുണ്ട്.
പീരുമേട് സ്വദേശിയായ ഗിന്നസ് സുനിൽ ജോസഫാണ്
റെധ സലിമിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയത്. സർട്ടിഫിക്കറ്റ്
നേട്ടം ആദ്യം അറിയിച്ച് തൻ്റെ നന്ദി സുചകമായ സന്ദേശം സുനിലിനയച്ച്
റെധ സലിം മാതൃകയായി.
0 Comments