എലിസ ബത്ത് രാജ്ഞിയുടെ ഏറ്റവും വലിയ കാപ്പിപൊടി ചിത്രം വരച്ച് ഗിന്നസിലേക്ക്


മാർത്താണ്ഡം:
 മഞ്ഞാലുംമൂട് തിടുമൺതോട്ടം വീട്ടിൽ എസ് ശ്രീരാജ് 35കാര നായ ശ്രീരാജ് കാപ്പിപ്പൊടിയിൽ പച്ച വെള്ളം കലർത്തി 9 ദിവസം കൊണ്ട് 3500 ചതുരശ്ര അടിയിലുള്ള ക്യാൻവാസിൽ 70 അടി നീളവും 50 അടി വീതിയിലുമാണ് ചിത്രം ഒരുക്കിയാണ് ഗിന്നസ്
നേട്ടത്തിലെത്തിയത്.
മഞ്ഞാലുംമൂട് നാരായണ ഗുരു എൻജിനിയറിങ് കോളേജ് മൈതാനത്താണ് ചിത്രം വരച്ച് പ്രദർശിപ്പിച്ചത്. കഴിഞ്ഞ വർഷം 3,57,210 തീപ്പെട്ടി കൊള്ളി ഉപയോഗിച്ച് 24 സ്‌ക്വയർ ഫീറ്റിൽ മൊസൈക് ആർട്ടിലുള്ള ചിത്രരചനാ രീതിയിൽ ചാർളി ചാപ്ലിനെ അണി യിച്ചൊരുക്കിയതിന് ഗിന്നസ് റിക്കാർഡ് ലഭിച്ചിരുന്നു.
കൽക്കരി, ഓല, തടി, പേപ്പർ, കുപ്പിച്ചില്ല്, കാർ ഡ്ബോർഡ് തുടങ്ങിയ പാഴ്‌വസ്തുക്കൾ   ഉപയോഗിച്ചാണ് ചിത്രര ചന. 2013ൽ 109 ചാർട്ട് പേപ്പർ ഉപയോഗിച്ച് 25 അടി ഉയരത്തിലും 20 അടി വീതിയിലും 7 മണിക്കൂർ കൊണ്ട് കൽക്കരിയിൽ ചാർക്കോൾ പെൻസിൽ കൊണ്ട് വരച്ച എ പി ജെ അബ്ദുൾ കലാമിൻ്റെ ചിത്രവും 
2017ൽ ഒരു ലക്ഷം ഗ്ലാസ് പീസും കാർഡ് ബോർഡും തടി കഷ്‌ണങ്ങളുമുപയോഗിച്ച 42 അടി ഉയരത്തിലും 16 അടി വീതിയിലും നിർമിച്ച കുറ്റൻ സാന്താ ക്ലോസിന്റെ രൂപം
ഏറ്റവും നീളം കൂടിയ ബ്രഷ് സ്വന്തമായി നിർമിച്ച് ചിത്രം വരച്ച തിനും യുആർഎഫ് ലോക റെക്കോഡിൽ ഇടം പിടിച്ചിരുന്നു. 
 90 കിലോ ഭാരവും 43 അടി നീളവുമുള്ള ബ്രഷ് 40 കിലോ പേപ്പർ, കമ്പി, പശഎന്നിവ ഉപയോഗിച്ച് 7 ദിവസം കൊണ്ടാ ണ് നിർമിച്ചത്. ഈ ബ്രഷുപയോഗിച്ച് 8 മിനിറ്റിനുള്ളിൽ അയ്യൻകാളി യുടെ ചിത്രം വരച്ചു. 
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, ജെസിഐ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. മെടഞ്ഞ ഓലയിൽ ഓയിൽ പെയിന്റിങ്ങിൽ മഹാത്മാഗാന്ധിയുടെ ചിത്രം, 7 കിലോ പേപ്പ റിൽ 20 അടി ഉയരത്തിൽ അനാകോണ്ടയുടെ രൂപം, ചില്ല് കഷ്ണംകൊ ണ്ട് ഗാന്ധിജിയുടെ ചിത്രം തുടങ്ങിയവയും നിർമിച്ചിട്ടുണ്ട്. ഗിന്നസ്, യു. ആർ.എഫ് റിക്കാർഡുകൾ നേടാൻ ഇടുക്കി പീരുമേട് സ്വദേശി ഗിന്നസ് സുനിൽ ജോസഫിൻ്റെ സഹായം ലഭിച്ചതിന് ശ്രീ രാജ് നന്ദി സുചകമായി സുനിലിൻ്റെ എണ്ണഛായ ചിത്രം വരച്ച് പീരുമേട്ടിലെത്തി കഴിഞ്ഞ ദിവസം കൈമാറി. 
തൻ്റെ രണ്ടാമത്തെ ഗിന്നസ് റിക്കാർഡ്താമസിയാതെ കൈയിലെത്തുമെന്ന പ്രതിക്ഷയിലാണ് ശ്രീരാജ്. സുശീലയുടെ അകമഴിഞ്ഞ പിന്തുണയാണ് തൻ്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ശ്രീരാജ് പറയുന്നു.

Post a Comment

0 Comments