ഡ്രിൽമാൻ ക്രാന്തിക്ക് 4 ഗിന്നസ് റിക്കാർഡുകൾ


തെലുങ്കാന :നൽഗൊണ്ടയിലെ സുര്യ പേട്ട് സ്വദേശി ക്രാന്തി കുമാർ പണിക്കേരി നാല് ഗിന്നസ് റിക്കാർഡുകൾ സ്വന്തമാക്കി. അത്യന്തം ആപത്കരമായ പ്രകടനത്തിലൂടെയാണ് ക്രാന്തി തൻ്റെ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. 2024 ഫെബ്രുവരി 2 മുതൽ 6 വരെ ഇറ്റലിയിലെ മിലാനിൽ നടന്നലോഷോ ഡെയ് റിക്കാർഡ് പ്രകടനത്തിലാണ് ക്രാന്ത്രി വ്യത്യസ്ത പ്രകടനം നടത്തി കാണികളെ അമ്പരിപ്പിച്ചത്.
ഒരു മിനിറ്റിനുള്ളിൽ ചുറ്റിക ഉപയോഗിച്ച് മൂക്കിൽ 22 ആണികൾ അടിച്ചു കയറ്റിയാണ് അദ്യ റിക്കാർഡിട്ടത്.
ഒരു മിനിറ്റിനുള്ളിൽ നാവ് ഉപയോഗിച്ച് 57 ഇലക്ട്രിക് ഫാൻ ബ്ലേഡുകൾ നിർത്തി.
 തിളച്ച എണ്ണയിൽ നിന്ന് 17 ഇനം പലഹാരങ്ങൾഒരു മിനിറ്റിനുള്ളിൽ വെറും കൈ കൊണ്ട് വറുത്ത് കോരി മൂന്നാമത്തെ റിക്കാർഡിട്ടു.
 32"വലിപ്പമുള്ള
വാൾ വിഴുങ്ങി വലിക്കുന്ന ഏറ്റവും ഭാരമേറിയ വാഹനം 1,944 കിലോഗ്രാം (4,285.78 പൗണ്ട്) വലിച്ച് തൻ്റെ 4-ാമത്തെ റിക്കാർഡും നേടി.
പൊളിറ്റിക്കൻ സയൻസിൻ ബിരുദാനന്തര ബിരുദവും യോഗയിൽ പിജിയും നേടിയിട്ടുണ്ട്. പ്രശ്സ്ത റിയാലിറ്റി ഷോകളായ ഇന്ത്യ ഗോട്ട് ടാലൻ്റ്, അമേരിക്ക ഗോട്ട് ടാലൻ്റ് എന്നിവിടെ ഷോകൾ നടത്തിയിട്ടുണ്ട്. 2015 മുതൽ കൽക്കട്ടയിൽ യു.ആർ എഫ് സംഘടിപ്പിക്കുന്ന വേൾഡ് ടാലൻ്റ് ഫെസ്റ്റിൽ സ്ഥിര സാന്നിധ്യമാണ് ക്രാന്തി.
തെലുങ്കാനയിലെ സാധാരണ കുടുംബത്തിൽ സത്യ -മാലമ്മ ദമ്പതികളുടെ മുത്ത മകനായി ജനിച്ച ക്രാന്ത്രി സ്വന്ത പ്രയ്നവും നിശ്ചയ ദാർഡ്യവും കൊണ്ടാണ് ഈ നിലയിലെത്തിയത്. 
മലേഷ്യ, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലായി 300 ലധികം സ്റ്റേജ്ഷോകൾഅവതരിപ്പിച്ചിട്ടുണ്ട്.
ഷോകളിൽ നിന്ന് ലഭിക്കുന്ന പണത്തിൻ്റെ ഒരു വിഹിതം ഗ്രമത്തിലെ കുട്ടികളുടെ പഠനത്തിനും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി മാറ്റിവയ്ക്കുന്നു.
 മാതാപിതാക്കളുടെ പിന്തുണയാണ് തൻ്റെ വിജയത്തിൻ്റെ പിന്നിലെന്ന് ക്രാന്തി പറയുന്നു. യു. ആർ.എഫ് വൈസ് പ്രസിഡൻ്റ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ സുനിൽ ജോസഫ് എന്നിവരുടെ പിന്തുണയുംപ്രോത്സാഹനവുമാണ് തൻ്റെ ഗിന്നസ് നേട്ടത്തിൻ്റെ പ്രചോദനമെന്ന് ക്രാന്തി നന്ദിയോടെ സ്മരിക്കുന്നു. സൂര്യകുമാർ സഹോദരനും നിത്യസഹോദരിയുമാണ്.

Post a Comment

0 Comments