ഏറ്റവും വലിപ്പമുള്ള മുന്തിരി കുലവിളയിച്ച് ആഷൽ ലോക റിക്കാർഡിൽ


ആലുവ : കമ്പോഡിയൻ കാട്ടുമുന്തിരിയിൽ 4കിലോ തൂക്കമുള്ള മുന്തിരി കുല ഉത്പാദിപ്പിച്ച് അഷൽ ലോക റിക്കാർഡ് നേടി.
കൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ (യുആർ.എഫ്) റിക്കാർഡ് ബുക്കിലാണ് ഇടം നേടിയത്. യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഫോട്ടോഗ്രാഫർ അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് റിക്കാർഡിന് പരിഗണിച്ചത്. എറണാകുളം എം.പി ഹൈബി ഈഡൻ സർട്ടിഫിക്കറ്റ് കൈമാറി.

ആഷലിന്റെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയിരിക്കുന്ന മുന്തിരിച്ചെടിയിൽ ഒരു കുലക്ക് നാല് കിലോ തൂക്കം വരും. അതു മാത്രമല്ല, ഒരു കുലയില്‍ത്തന്നെ അറുനൂറ് മുതൽ 800 മുന്തിരിപ്പഴങ്ങളും ഉണ്ട്. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആഷല്‍ വിദേശ പഴങ്ങളോടുള്ള താല്‍പര്യത്തില്‍ വെളിയത്ത് ഗാര്‍ഡന്‍സ് എന്ന നഴ്‌സറിയില്‍നിന്ന്  വാങ്ങി നട്ട തൈയാണ് ഇപ്പോള്‍ നിറയെ മുന്തിരിക്കുലകളുമായി നില്‍ക്കുന്നത്. 
കുഴിയെടുത്ത് ചുവന്ന മണ്ണും എല്ലുപൊടിയുംചാണകപ്പൊടിയും ജൈവവളവും ചേര്‍ത്താണ് തൈനട്ടത്.ആറുമാസമായപ്പോള്‍ പൂവിട്ടതായും ആഷല്‍ പറഞ്ഞു. നന്നേ ചെറിയ പൂക്കുലയുണ്ടായി പൂവിരിഞ്ഞ് കായ്കള്‍ഉണ്ടാകുന്നതനുസരിച്ച് കുല നീണ്ടുവളരുകയും പുതിയ പൂക്കളുണ്ടാവുകയും ചെയ്യുന്നു. കായ്കളുടെ എണ്ണം കൂടുതന്നതിനനുസരിച്ച് കുലയുടെ തണ്ടിന്റെ വലുപ്പവും കൂടുന്നു. 
നമ്മുടെ കാലാവസ്ഥയ്ക്ക് 
ഏറെ അനുയോജ്യമാണ് കംബോഡിയന്‍ മുന്തിരിയെന്നും ആഷല്‍ പറയുന്നു. എത്ര ശക്തമായ മഴ പെയ്താലും പൂവ് നഷ്ടപ്പെടില്ല. ജ്യൂസ് അടിയ്ക്കാന്‍ പറ്റിയതാണ്. കുലയില്‍ സ്ഥലമുള്ളിടത്ത് വീണ്ടും പൂവ് ഉണ്ടായി കായ്ക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്നും ആഷല്‍ പറയുന്നു.
ആലുവ തായിക്കാട്ടുകര പീടിയക്കവളപ്പില്‍ ആഷലിന്റെ വീട്ടിൽ വിദേശത്ത് നിന്ന് കൊണ്ടുവന്നവിവിധതരത്തിലുള്ള പത്തിനം ഫലങ്ങളാണ്  വിളഞ്ഞുകിടക്കുന്നത്. 
കംബോഡിയൻ കാട്ടുമുന്തിരിക്ക് പുറമേ ടെറംഗാനു ചെറി, സൺഡ്രോപ്പ്, യൂജീനിയ ഫ്ലോറിഡ, ഡ്രാഗൺ ഫ്രൂട്ട്, അബിയു, പർപ്പിൾ ഫോറസ്റ്റ് പേരയ്ക്ക, ബറാബ, മെഡൂസ പൈനാപ്പിൾ, ജബോട്ടിക്കാബ, റെഡ് സിറിയൻ ചെറി, ബെർ ആപ്പിൾ റെഡ്, എന്നിങ്ങനെ വിവിധ വിദേശ പഴങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments