ഗിറ്റാർ വായിച്ച് 201ഗാനങ്ങൾ ആലപിച്ച് ആൻ്റണി സിജോ ലോക റിക്കാർഡ് നേടി


കൊച്ചി : തുടർച്ചയായി ഗാ നങ്ങൾ ആലപിക്കുകയും അതോടൊപ്പം ഗിറ്റാർ വായിച്ചും ലോക റെക്കോർഡിട്ടു വാത്തുരുത്തി സ്വ ദേശി ആൻ്റണി സിജോ അമരേഷ് .
വാത്തുരുത്തവലിയമരത്തിങ്കൽ വീട്ടിൽ ആൽബർട്ടിന്റെ മകൻ ആൻ്റണി സിജോ അമരേ ഷാണു 201 ഗാനങ്ങൾ പാടി യൂ ണിവേഴ്‌സൽ റെക്കോർഡ്‌സ് ഫോറത്തിൽ തൻ്റെ പേരു ചേർത്തത്.പനമ്പിള്ളി നഗറിലെ വുഡൻഷീൽഡ്അക്കാദമിയിലായിരുന്നു അമരേഷിന്റെ പ്രകടനം. രാവിലെ 9 ന് തുടങ്ങിയ പ്രകടനം 5.45 ന് അവസാനിച്ചു.
പാട്ടിനൊപ്പം സ്വയം ഗിറ്റാറും വായിച്ചായിരുന്നുറെക്കോർഡിലേക്കുള്ള യാത്ര.ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമി ഴ്, കന്നഡ, സ്പ‌ാനിഷ് ഗാനങളും സ്വന്തമായി എഴുതി ഈണമിട്ട ഗാനങ്ങളും അമരേഷ് ആലപിച്ചു.
ജോൺ ലെന്നന്റെ 'ഇമാജിൻ' എന്ന ഇംഗ്ലീഷ് ഗാനത്തോടെയാ യിരുന്നു തുടക്ക സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ കീ ഴിൽ മ്യൂസിക് പ്രൊഡക്ഷൻ പഠിച്ച അമരേഷ് ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നു പാശ്ചാത്യ സംഗീതവും അഭ്യസിച്ചിട്ടുണ്ട്.
യൂ .ആർ .എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, കേരള പ്രതിനിധി അനീഷ് സെബാസ്റ്റ്യൻ നിരീക്ഷകരായി എത്തിയിരുന്നു.  ഡ്രമ്മർമാരായ ഷിയാസ് കോയ, ജയരാജ്, രൺദീപ് , ബാബുരാജ്, ജിനു വർഗീസ്, ഗിറ്റാറിസ്റ്റ് റുഫസ് എന്നിവർ സഹായികളായി.

Post a Comment

0 Comments