ഇവാൻ ജോൺ പതിനെട്ടര മണിക്കൂർ ഡി.ജെ നടത്തി ഗിന്നസ് ബുക്കിലെത്തി

തിരുവനന്തപുരം:
 ഇലക്ട്രോണിക് മ്യൂസിക് ലൈവ് സെറ്റ്  കാറ്റഗറിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടന്നു തിരുവനന്തപുരം സ്വദേശി. എ .കെ. എ കോൾഫ് 
ഇവാൻ ജോൺ 18 മണിക്കൂറും 34മിനിറ്റുംപൂർത്തീകരിച്ചതിലൂടെ നെതർലാൻഡ് സ്വദേശിയായ റൈനിയർ സനബയുടെ  പേരിലുണ്ടായിരുന്ന 
11 മണിക്കൂറും 11മിനിട്ടും
എന്ന റെക്കോർഡ്  പഴങ്കഥായായി.
ടാലൻറ് റെക്കോർഡ് ബുക്ക്,  യൂണിവേഴ്സൽ റെക്കോർഡ് ഫോറം(യു.ആർ.എഫ്)  എന്നീ ലോക റെക്കോർഡുകൾക്കും ഇവാൻ  അർഹതനേടി.
മാൾ ഓഫ് ട്രാവൻകൂറിൽ വച്ച് നടന്ന റെക്കോർഡ് ശ്രമം 
ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡൻറ് ഗിന്നസ് സത്താർ ആദൂർ  , സെക്രട്ടറി  ഗിന്നസ് സുനിൽ ജോസഫ് 
എന്നിവരുടെനിരീക്ഷണത്തിലാണ്നടന്നത്.
ഇൻറർനാഷണൽ ഡി.ജെ ആർട്ടിസ്റ്റായ ഇവാൻ  ജോൺ  തിരുവനന്തപുരംസ്വദേശിയാണ്.





Post a Comment

0 Comments