മലപ്പുറത്തു നിന്നും ഗിന്നസ് നേടുന്ന പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയായി ആയിഷ സുൽത്താന


മഞ്ചേരി:10 പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ച്(16 വയസ്സിന്  താഴെ)ഗിന്നസ്  റെക്കോർഡ് നേടി.
മലപ്പുറം ജില്ലയിലെ മഞ്ചേരി മുള്ളമ്പാറ സ്വദേശിആയിഷ സുൽത്താന .ചെന്നൈ സ്വദേശി അശ്വിൻ സുധാൻ പളനികുമാർ സ്ഥാപിച്ച 16.75 സെക്കന്റാണ് അയിഷമറികടന്നത്.കേരളത്തിൽ നിന്നും വ്യക്തിഗതഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിക്കുന്ന 78-ാം മത്തെ വ്യക്തിയാണ്
മഞ്ചേരി ബ്ലോസം പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ് ആയിഷ. കേരളത്തിലെ ഗിന്നസ് ജേതാക്കളുടെ സംഘടനയായ ആഗ്രഹിൻ്റെപിന്തുണയോടെയാണ്അയിഷനേട്ടംസ്വന്തമാക്കിയത്.
മലപ്പുറം ജില്ലയിലെ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ ഗിന്നസ് സലീം പടവണ്ണ, റഷീദ മണ്ണുങ്ങച്ചാലി ദമ്പദികളുടെ മകളാണ് ആയിഷ സുൽത്താന.മുഹമ്മദ് ഷഹിൻ,മനാൽ, ഷസാന, ജൂവൈരിയ തുടങ്ങിയവർ സഹോദരിമാരാണ്.

Post a Comment

0 Comments