തുടർച്ചയായി 12 മണിക്കൂർ 120 പാട്ടുകൾ പാടി ദേശീയ റിക്കാർഡ് നേടി ശ്രേയ ഭാനു.



കോഴിക്കോട് :  തുടർച്ചയായി 12 മണിക്കൂർ 120 പാട്ടുകൾ പാടി റിക്കോർഡ് നേടി ശ്രേയ ഭാനു. എടപ്പാൾ സ്വദേശിയായ ശ്രേയ ഭാനു എസ്. ജാനകിയുടെ 120 പാട്ടു കൾ പാടിയാണ് യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോ ഡ്‌സ് ഫോറം) റിക്കോർഡ് സ്വന്തമാക്കിയത്.
എസ് ജാനകിയുടെ 86 -ാം പിറന്നാളിന്റെ ഭാഗമായാണ് 'തേനും വയമ്പും' എന്ന പേരിൽ ജൂബിലി ഹാളിൽ പരിപാടി അവതരിപ്പി ച്ചത്. രാവിലെ 10 മുതൽ രാത്രി പത്തുവരെ നീണ്ട പരിപാടി  ലളിതാ സഹസ്രനാമം എന്ന ഭക്തിഗാനത്തോടെയാണ് തുടങ്ങിയത്.
യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോ ഡ്‌സ് ഫോറം) അധികൃതർ പരിപാടി ഓൺൈ
ലനായി വീക്ഷിച്ചു. പകർത്തിയ മുഴുവൻദൃശ്യങ്ങളുംപരിശോധിച്ചശേഷംറിക്കാർഡ്സർട്ടിഫിക്കറ്റ് അയച്ചു നൽകുമെന്ന് ചിഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു.
 പരിപാടിക്കിടെ എസ്. ജാനകി ഫോണിൽ ശ്രേയ ഭാനുവിനെ വിളിച്ച് ആശംസയും അറിയിച്ചു. സ്വാതി തിരുനാൾ കലാ കേന്ദ്രത്തിലും ചെമ്പൈ മ്യൂസിക് കോളേജിലുംപഠനംപൂർത്തിയാക്കിയ ശ്രേയ ഭാന നിരവധി വേദികളിൽ ഗാനമാലപിച്ചിട്ടുണ്ട്. ഗുരു കൂടിയായ കൈതപ്രം ദാമോദരൻ നമ്പൂതിരി പരിപാടി ഉദ്ഘാടനംചെയ്തു. ബീറ്റ്സ് ഓഫ് തൃശൂർ ടീമും എം.ഐ. പി.എ ഓർക്കസ്ട്രാ ടീമും പി ന്നണിയിലുണ്ടായി.

Post a Comment

0 Comments