ചെസ് ബോർഡിൽ കരുക്കൾ നിരത്തി ഗിന്നസ് നേടി


പീരുമേട്:
കണ്ണുകൾ മൂടി കെട്ടി കുറഞ്ഞ സമയത്തിനുള്ളിൽ ചെസ് ബോർഡിൽ കരുക്കൾ നിരത്തി
ഡോ.ടിജോ വർഗീസാണ് 
 ഗിന്നസ് നേടിയത്. കോയമ്പത്തൂരിൽസ്ഥിരതാമസമാക്കിയ തിരുവല്ല കാവുംഭാഗം സ്വദേശിയാണ് ഡോ.ടിജോ വർഗീസ്.2023 ഡിസംബർ 14 ന് പീരുമേട് എ.ബി. ജി ഹാളിൽ നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്. 2023 മെയ് മാസം മലേഷ്യൻ സ്വദേശിയായ പുനിതമലർരാജശേഖർ45.72സെക്കൻഡിൽ കണ്ണുകൾ മൂടി കെട്ടി ചെസ് കരുക്കൾ യഥാവിധി അടുക്കി നേടിയ റിക്കാർഡാണ് ടിജോ 44.94 സെക്കൻഡിൽ മറികടന്നത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഫോട്ടോഗ്രാഫർ അനീഷ് സെബാസ്റ്റ്യൻ, അഡ്വ. നോട്ടറി എം. സുരേഷ് എന്നിവർ നിരീക്ഷകരായിരുന്നു
 മജിഷ്യനും മെൻ്റലിസ്റ്റുമായ 
ടിജോ മുൻപ് നാലര മണിക്കൂർ കണ്ണുകൾ മൂടി കെട്ടി മാജിക്ക് അവതരിപ്പിച്ച് യു.ആർ.എഫ് ലോക റിക്കാർഡ് നേടിയിട്ടുണ്ട്. മാജിക്കിലെ ഓസ്കാർ എന്നറിയപെടുന്ന മെർലിൻ അവാർഡ് ജേതാവ് കൂടിയാണ് ഡോ. ടിജോ വർഗീസ്.
കേരളത്തിൽ നിന്ന് ഗോപിനാഥ് മുതുകാട്, സാമ്രാജ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെവ്യക്തിയാണ്.തായ്ലന്റിലെ ബാങ്കോക്ക് ഇന്റർനാഷനൽ മാജിക് കാർണിവലിൽ നടന്ന പ്രകടനത്തിൽ 1500 മജീഷ്യൻമാരിൽ നിന്നാണ് ടിജോ തെരത്തെടുക്കപ്പെട്ടത്. ഇന്റർ നാഷനൽ മജീഷ്യൻ സൊസൈറ്റി പ്രസിഡന്റ് ടോണി ഹാസിനിയാണ് അവാർഡ് സമ്മാനിച്ചത്.
പത്തനംതിട്ട തിരുവല്ല കാവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് ദമ്പതികളുടെ മകനാണ്. പിങ്കി വർഗീസ് ആണ് ഭാര്യ. കേറ്റ് ലിൻ മറിയം വർഗീസ്, കെലൻ ഗീവർഗീസ് എന്നിവരാണ് മക്കൾ.

Post a Comment

0 Comments