പുഷ്അപ്പിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി മുഹമ്മദ്‌ ഷാബിർ.


പാലക്കാട്:
ഒരു മിനിറ്റിൽ 49 തവണ back of hand clap push up (കൈകളുടെ പിൻഭാഗം ഉപയോഗിച്ച് പുഷ് അപ്പ്‌ ചെയ്ത് ക്ലാപ് ചെയ്യുക)ചെയ്താണ് ഗിന്നസ്ബുക്കിൽ ഇടം നേടിയത്. ഈജിപ്റ്റ്‌ സ്വദേശി അയ്യൂബ്ഖാന്റെ ഒരു മിനുട്ടിൽ 45 എന്ന റെക്കോർഡ് ആണ് 49ആയി ഷാബിർ തിരുത്തിക്കുറിച്ചത്. സ്വന്തമായി ചിട്ടപ്പെടുത്തിയ പരിശീലനത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു  റിക്കാർഡ് പരിശ്രമം. ആഗ്രഹ് ( ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ്) അംഗം കാഞ്ഞിരം സ്വദേശി ഗിന്നസ് വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അറ്റംപ്റ്റ് നടത്തിയത്. 
നാല് വർഷമായി ർഷമായിഗിന്നസ്ബുക്കിൽ 
ഇടം നേടുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ തന്നെയാണ് പരിശീലനം.യുവ തലമുറയോട് ലഹരിയിൽ നിന്നും ഒഴിവാക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവും നൽകുന്നു. പാലക്കാട് ജില്ലയിൽ നിന്ന് ഗിന്നസിലെത്തിയ പത്താമനാണ് ഷാബിർ .83 പേരാണ് കേരളത്തിൽ നിന്ന് വ്യക്തിഗത ഇനത്തിൽ ഗിന്നസിലെത്തിയിട്ടുള്ളത്.

Post a Comment

0 Comments