ഏറ്റവും ഉയരവും തൂക്കവുമുള്ള ചേന ഉത്പാദിപ്പിച്ച് കർഷകൻ യു. ആർ. എഫ് ലോക റിക്കാർഡ് നേടി


കാസർഗോഡ്.
വെസ്റ്റ് എളേരി പറമ്പിലെ 
തുരുത്തേൽ ബിനു ജോണിന്റെ വീട്ടുമുറ്റത്തെ ചേനയാണ് റിക്കാർഡിലെത്തിയത്.  ലോക ത്തിലെ ഏറ്റവും ഉയരവും തൂക്കമുള്ള ചേന എന്ന വിഭാഗത്തിലാണ് യു.ആർ എഫ് ലോകറിക്കാർഡിൽഇടംപിടിച്ചത്
ഹോർട്ടിക്കോർപ്പിന്റെയും കൃഷി വകുപ്പിന്റെയും സർട്ടിഫിക്കറ്റും ബിനുവിന് ലഭിച്ചു. കൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറംപ്രതിനിധികൾ രേഖകൾ പരിശോധിച്ച് ബോധ്യപെട്ട്തിനു ശേഷമാണ് റിക്കാർഡിലേക്ക് പരിഗണിച്ചത്.
സാധാരണ ആറടിയാണ് ചേനയുടെ ഉയരം. ഇത് 13 അടി 2 ഇഞ്ച് വളർന്നു. നിലവിൽ ലോക റെക്കോഡ് 300 സെന്റീമീറ്റർ ആണ്. ഇതിന് 397 സെന്റിമീറ്ററുണ്ട്.തൂക്കം. 55.കിലോ 900 ഗ്രാമാണ് ഭാരം.    36 കിലോ തൂക്കമുള്ള ഏത്ത
ക്കുല, ഒരു ചുവടിൽ നിന്ന് 100 കിലോ കപ്പ എന്നിവയെല്ലാം ഈ യുവ കർഷകൻ്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. 
തുരു ത്തേൽ ജോണിൻ്റെയും മേരിയുടെയും മകനാണ്. ഭാര്യ രഞ്ജുവും മക്കളായ സാനിയ, ധനുഷാ, താൻസിയ, എയ്ഞ്ചൽ, നിയോൺ എന്നിവരും കൃഷിയിൽ സഹായിക്കുന്നു.

Post a Comment

0 Comments