തവിൽ വാദനത്തിൽ ആലപ്പുഴ എസ് വിജയകുമാറും ശിഷ്യരും യു .ആർ. എഫ് ദേശീയ റിക്കാർഡ് നേടി.



ആലപ്പുഴ:
127 പേർ ഒരേ സമയം തവിലിൽ മാന്ത്രിക സ്‌പർശം തീർത്താടെ പിറന്നത് യൂ ണിവേഴ്‌സൽ റെക്കോർഡ്. ആലപ്പുഴ
എസ്‌.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തിൽ മെയ് 25 നായിരുന്നു പരിപാടി.
യൂ .ആർ .എഫ് ചീഫ് എഡിറ്റർ സുനിൽ ജോസഫ്, റിപ്പോർട്ടർ അനീഷ് സെബാസ്‌റ്റ്യൻ എന്നിവരുടെസാന്നിധ്യത്തിലായിരുന്നു തവിൽ വിദ്വാൻ ആലപ്പുഴ എസ് വിജയകുമാറിന്റെയും ശിഷ്യരുടെയും പ്രകടനം. 
ആലപ്പുഴ എസ് വിജയകുമാറിനും 
ശിഷ്യന്മാർ ക്കുമൊപ്പം നാഗസ്വരവുമായി തിരുവിഴ ജയശങ്കർ വൈക്കം ക്ഷേത്ര കലാപിഠം പ്രിൻസിപ്പൽ എസ്.പി.ശ്രീകുമാർ ,ഹരിപ്പാട് വി മുരുക ദാസ് കോട്ടയം അഖിൽ എന്നിവർ അകമ്പടിയായി.  
ജെ.ചിത്തരജ്ഞൻ  എം.എൽ.എ സർട്ടിഫിക്കറ്റും അംഗീകാര മുദ്രയും സമർപിച്ചു.
തുടർന്ന് നടന്ന സാംസ്ക‌ാരിക സമ്മേളനം നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു‌.
 സംഘാടക സമിതി ചെയർമാൻ എ.എൻ പുരം ശിവകുമാർ അധ്യക്ഷത വഹിച്ചു. തിരുവിഴ ജയശങ്കർ സുവർണമുദ്ര സമർപ്പണം നടത്തി
 വിജയകു മാർ രചിച്ച 'തവിൽ നാദം  ' എന്ന പുസ്‌തകം ചടങ്ങിൽ പ്രകാശിപ്പിച്ചു.
എ.എം.ആരിഫ് എം.പി, പെരുവനം കുട്ടൻ മാരാർ, സംഘാടക സമിതി ജനറൽ കൺ വീനർഎം.കെ.
മോഹൻകുമാർ, കേരള വനം വകുപ്പ് കോർപറേഷൻ ചെയർ പേഴ്സൻ ലതിക സുഭാഷ്, ആലപ്പുഴ ബ്രാഹ്‌മണ സമൂഹ മഠം പ്രസിഡന്റ് പി.വെങ്കിട്ട രാമ അയ്യർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments