പുഷ്പ ശശിധരന് യു. ആർ. എഫ് ഹുമാനിറ്റേറിയൻ അവാർഡ്



തൊടുപുഴ :ജീവകാരുണ്യപ്രവർത്തനത്തിന് ഉള്ള ഗ്ലോബൽ അവാർഡിന് പുഷ്പ ശശിധരൻ അർഹയായി. കൽക്കട്ട ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ്ഫോർത്തിൻ്റെ ഹുമാനിറ്റേറിയൻ അവാർഡിനാണ് തൊടുപുഴ ചെപ്പുകുളം സ്വദേശിനിയായ പുഷ്പ ശശിധരൻ അർഹയായത്.
പക്ഷാഘാതം ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട ടി.ടി തോമസ് എന്ന മാമനെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പരിചരിച്ച് മാതൃകയായ വിവരം മാധ്യമ വാർത്തകൾ മുഖേന അറിഞ്ഞ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അവാർഡ് പ്രഖ്യാപിച്ചത് ഇന്നത്തെ കാലഘട്ടത്തിൽ തികച്ചും മാതൃകാപരമായ പ്രവർത്തനം ആണ് പുഷ്പ ശശിധരൻ നടത്തിയതെന്ന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സൗദിപ് ചാറ്റർജി എന്നിവർ അറിയിച്ചു.
പ്ലസ് ടു തുല്യത  തൊടുപുഴ കോഡിനേറ്റർ ഡയസ് ജോസഫ്
സർട്ടിഫിക്കറ്റ്കൈമാറി.തൊടുപുഴ ബ്ലോക്ക് പ്രസിഡൻ്റ്  സുനി സാബുമെഡൽ നൽകി.
അനില. എസ് നായർ, എം.എം
 മാത്യു , വി.അരുൺ ,ഷീബ നവാസ്,വൽസമ്മ , പി. ജെ.മേരി  എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments