പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന് യു.ആർ.എഫ് വേൾഡ് റെക്കോർഡ് സമ്മാനിക്കും


തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം ദാമോദര സ്വാമികളുടെജന്മശതാബ്‌ദിയാഘോഷങ്ങളുടെ ഭാഗമായി 100 ദിവസം തുടർച്ച യായി അരങ്ങേറുന്ന  ഭാരതീയ നൃത്തോത്സവത്തിൻ യു.ആർ.എഫ് ലോക റിക്കോർഡ് അംഗീകാരം. 

ദേവസ്ഥാനം സംഗീത മണ്ഡപത്തിൽ മാർച്ച് ഒമ്പതു മുതൽ നടക്കുന്നനൃത്തോത്സവം ജൂൺ 16ൻ നൂറ് ദിവസം പൂർത്തിയാക്കി.6450 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 2200 കലാകാരൻമാർ 18 ഇന്ത്യൻ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.
 ഏറ്റവും കൂടുതൽ നാൾ നീണ്ടു നിന്ന നൃത്തോത്സവത്തിനാണ് ലോകറിക്കോർഡ്.
നൃത്തോത്സവത്തിൽ ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ഒഡീ സി, സത്രിയ, കഥക്, മണിപ്പൂരി, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കഥകളി, കേരള നടനം, യക്ഷഗാനം, തിരുവാതിരകളി തുടങ്ങിയവയാണ് അരങ്ങേറിയത്.
പോളണ്ട്, ജപ്പാൻ, ഇംഗ്ലണ്ട്, യു എസ് എ , ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരികളും പങ്കെടുത്തു.ജൂൺ 16 ന് വൈകീട്ട് 6 വേദസ്ഥാനം ഗരുഢസന്നിധിയിൽ നടക്കുന്ന ചടങ്ങിൽശതദിനനൃത്തോത്സവത്തിൻ്റെ സമാപനവും യു.ആർ.എഫ് ലോക റെക്കോർഡിൻ്റെ സമ്മർപ്പണവും നടക്കും.
നർത്തകരായ ഡോ. പദ്‌മ സുബ്രഹ്മണ്യം, ഡോ. മല്ലികാസാരാഭായ്, ചിത്ര വിശ്വേശ്വര ൻ, ദർശന ജാവേരി, മഞ്ജു ഭാർഗ്ഗവി, മൈസൂർ ബി നാഗരാജ്, രത്നം കലാവിജയൻ,
ഗോബിന്ദ സൈക്കിയ, മേതിൽ ദേവിക, കലൈലാമണി  ഗോപികവർമ്മ, പ്രൊഫ. ലേഖ തങ്കച്ചി,  കലാമണ്ഡ ലം ഗോപി,  വേണു ജി എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും. 100 ദിനങ്ങളിലായി പങ്കെടുത്ത എല്ലാ നർത്തകർക്കും യു.ആർ.എഫ് ലോക റിക്കോർഡ് സാക്ഷ്യപത്രം സമ്മാനിക്കും. ദേവസ്ഥാനാധിപ തി ഡോ. ഉണ്ണി ദാമോദര സ്വാമികൾക്ക് ലോക റിക്കർഡ് യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സമ്മാനിക്കും
ദേവസ്ഥാനം ട്രസ്റ്റി അഡ്വ.കെ. വി.പ്രവീൺ, പി.ആർ.ഒ കെ.ജി. ഹരിദാസ്,  കലാപീഠം
പ്രിൻസിപ്പൽ  പൂർണ്ണത്രയി ജയപ്രകാശ് ശർമ, ബി.
സന്തോഷ് കുമാർഎന്നിവർക്ക് യു.ആർ.എഫ് പ്രത്യേക പുരസ്കാരവും സമ്മാനിക്കും. യു. ആർ. എഫ് 
പ്രതി നിധികളായ അനിഷ് സെബാസ്റ്റ്യൻ, ക്രിസ്റ്റിൻ കോശി എന്നിവർ നേതൃത്വം നൽകും.

Post a Comment

0 Comments