വളരെഅപ്രതിക്ഷിതമായിട്ടായിരുന്നു GCC രാജ്യങ്ങളായ ബഹറിനും - ഖത്തറും സന്ദർശിക്കാൻ എനിക്ക് അവസരം കിട്ടിയത്. ഒരേ സമയം രണ്ട് രാജ്യങ്ങളിൽ നിന്ന് URF അവാർഡ് അന്വേഷണം വന്നപ്പോൾ ഞങ്ങൾ അംഗികരിച്ചു. ( രണ്ടിടത്തും ചൂട് 48-50°C ആണ് ) .
23 ജൂൺ
കൊച്ചിയിൽ നിന്ന് ബഹറനിലേക്ക് .
കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ ഇൻഡിഗോ കൗണ്ടറിലെ പെൺകുട്ടിയുടെ വക ഭീഷണിയാണ് ആദ്യം നേരിട്ടത്. ഇമിഗ്രേഷൻ ഓഫിസർ ചോദിക്കേണ്ട എല്ലാ ചോദ്യങ്ങളും ഇവൾ എന്നോട് ചോദിച്ചു.ബഹറനിൽ 4 ദിനം താമസിക്കുന്ന രേഖകൾ, ഒരു ലക്ഷത്തിലധികം രൂപ എന്നിവ ഇല്ലെങ്കിൽ ബഹറനിൽ ചെല്ലുമ്പോൾ പ്രശ്നമാകും എന്ന് പറഞ്ഞു. എല്ലാ യാത്ര, താമസ രേഖകളും ഖത്തർ വിസയും തിരികെയുള്ള ടിക്കറ്റും കാണിച്ചപ്പോൾ അവൾ ഒന്നയഞ്ഞു. എന്നാൽ ഇമിഗ്രേഷൻ ഓഫിസർ വളരെ മാന്യമായി പെരുമാറി. ഒരു ചോദ്യം മാത്രം എന്തിന്
ബഹറനിൽ പോകുന്നു എന്ന്. URF പ്രോഗ്രാം ഉണ്ട് എന്ന പറഞ്ഞപ്പോൾ ബാക്കി എല്ലാം വിട്ട്റിക്കാർഡ്,ഗിന്നസ് തുടങ്ങിയ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഞാൻ പറന്നിറങ്ങിയിട്ടുള്ള 32 രാജ്യങ്ങളിൽ വച്ച് ഏറ്റവും സൗഹാർദപരമായ സമീപനം ബഹറിൻ എയർപോർട്ടിൽ നിന്നായിരുന്നു. ഒരു സുഹൃത്തിനോടെന്ന പോൽ പെരുമാറ്റം.തിരികെ ഖത്തറിലേക്ക് പോകുമ്പോഴും ഈ സമീപനംതന്നെയായിരുന്നു.
സഹോദരി സുജയും ഭർത്താവ് രാജേഷും എയർപോർട്ടിൽ നിന്ന്എന്നെതാമസസ്ഥലതെത്തിച്ചു. ബാബ എന്ന് ഇവർ സ്നേഹപൂർവ്വം വിളിക്കുന്ന ഖാലിദിന്റെ പ്രത്യേക ആദിഥ്യം സ്വീകരിച്ചു. തുടർന്ന് ഉള്ള ദിനങ്ങളിൽ ലബനീസ്, ടർക്കിഷ് ഭക്ഷണം കഴിച്ചു.
അവാർഡ് സമ്മാനദാനം
ബഹറനിൽ നിന്ന് 9 രാജ്യങ്ങളിലേക്ക് കുടിവെള്ളം കയറ്റുമതി ചെയ്യുന്ന ITC ബിവറേജസ് & ബോട്ടിലിംഗ് കമ്പനി സംഘടിപ്പിച്ച ചടങ്ങിൽ എൻ്റെ നാട്ടുകാരനായ ജോൺഡി റോഡ്സിനെ ആദരിക്കാൻ കിട്ടിയ അവസരം മനസിൽ പച്ചപിടിച്ച് നിൽക്കുന്നു.
ജോർദാനിയായ പ്ലാൻ്റ് മാനേജർഒമർഹയഞ്ജനേ, സൗദി പൗരനായ മാർക്കറ്റിംഗ് മനേജർഅബ്ദുല്ല കലാഫ്
ഇവരുടെ നേതൃത്വത്തിലുള്ള സ്വീകരണവും ഹൃദ്യമായിരുന്നു.
മലയാളികൂട്ടായ്മ സംഘടിപ്പിച്ചചടങ്ങും വേറിട്ടു നിന്നു.
ബഹറിൻ കാഴ്ചകൾ
ട്രീ ഓഫ് ലൈഫ് ബഹറിന്റെ അനന്തവിശാലമായി കിടക്കുന്ന മരുഭൂമിയിൽ ഒരു അത്ഭുത വൃക്ഷമുണ്ട് ഏകദേശം 500 വർഷം പ്രായമുണ്ട് എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്
ഈ മരത്തിൻ്റെ സമീപത്തായി ഒരു സെറ്റിൽമെൻറ് രൂപപ്പെട്ടതായ അടയാളങ്ങൾ ഉണ്ടായിരുന്നു ഇന്ന് ബഹറിൻ സർക്കാർ ഇതിനെ ഒരു ദേശീയ സ്മാരകമായപ്രഖ്യാപിക്കുകയും സംരക്ഷിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ഇപ്പോഴും മരത്തിൽ കായു പൂക്കളും ഒക്കെ ഉണ്ടാകുന്നുണ്ട്. വിവിധ തരത്തിലുള്ള പക്ഷികൾ കൂട് കൂട്ടുന്നുണ്ട്. ബഹറിൻ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സംഭവം തന്നെയാണ് ട്രീ ഓഫ് ലൈഫ് .
മരുഭൂമിയിലെ മറ്റൊരു അത്ഭുതപ്രതിഭാസമാണ് ഡ്രാഗൺ റോക്ക്. ട്രീ ഓഫ് ലൈഫ് കണ്ട് തിരിച്ചുവരുന്ന വഴിയിലാണ് ഡ്രാഗൺ റോക്ക് . ഇപ്പോൾ അത് സിനിമാ , ആൽബം നിർമിതാക്കളുടെ ഇഷ്ട ലൊക്കേഷനായി മാറിയിട്ടുണ്ട്.
അവർ ലേഡി ഓഫ് അറേബ്യ
2022 ഫ്രാൻസിസ് മാർപാപ്പ വന്ന് ഉദ്ഘാടനം ചെയ്ത് വിശ്വാസികൾക്ക് തുറന്നുകൊടുത്ത ഒരു ദേവാലയമാണ് അവർ ലേഡി ഓഫ് അറേബ്യ എന്നത്. ബഹറിന്റെ ഭരണാധികാരി റോമൻ കാത്തോലിക്കാ സഭയ്ക്ക് സംഭാവനയായി നൽകിയ പ്രദേശമാണിത്.
2014 മെയ് 31 ആം തീയതി ഈ ദേവാലയത്തിന്റെ കല്ലിടൽ കർമ്മം നടത്തി ബഹറിൻ ഭരണാധികാരി ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കാണുകയും ആ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഈ ദേവാലയം ക്രിസ്തീയ വിശ്വാസികൾക്കായി നൽകുവാൻ രാജാവ് തീരുമാനിച്ചത്ഡിസൈനും ആർക്കിടെക്ട് ജോലികൾ പൂർത്തിയാക്കിയത് ഇറ്റാലിയൻ ആർക്കിടെക്ടുകൾ ആയ മാറ്റിയ ക്രിസ്ത്യാനോ, റോസ്പോണി എന്നിവരാണ്
2022 നവംബർ നാലാം തീയതി ഫ്രാൻസിസ് ഈ ദേവാലയം സന്ദർശിക്കുകയുണ്ടായി .2300 പേർക്ക് വിവിധ നിലകളിലായി ഇരിക്കുവാനുള്ള സംവിധാനം ഈ ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ട് വിശുദ്ധ വേദപുസ്തകത്തിൽ കൂടാരം പെരുന്നാൾആഘോഷിക്കുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് കൂടാരത്തിന്റെ രൂപത്തിലാണ് ഈ ദേവാലയത്തിന്റെ നിർമിതി
സുമതി വളവ് , മലയാളി പൊളിയാണ്.
തിരുവനന്തപുരം പലോട് ഉള്ള സുമതി വളവിനെ ബഹറനിലേക്ക് പറിച്ചുനട്ട മലയാളി ഭാവനക്കാരനെ
നമിക്കുന്നു.
.കാഴ്ചകൾ തീരുന്നില്ല.
യു . ആർ .എഫ് ഫോട്ടോഗ്രാഫർ
റയാൻ ജോസഫ് എബ്രഹാം, മനു മോഹൻ കൂരമ്പാല ,
എന്നിവരോടുള്ള നന്ദി
അറിയിക്കുന്നു.
0 Comments