എൻ്റെ ഖത്തർ യാത്ര




 ബഹറിനും - ഖത്തറും സന്ദർശിക്കാൻ   23 ജൂൺകൊച്ചിയിൽ നിന്ന് ബഹറനിലേക്കും 27 ന് ഖത്തറിലേക്കും ഞാൻ വിമാനം കയറി. 
ഇമിഗ്രേഷൻ ജീവനക്കാർ തല്ലാൻ വരുന്ന ഭാവത്തിലാണ് ഉള്ളത്. എന്നാൽ എനിക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഇമിഗ്രേഷനിൽ എൻ്റെ മുമ്പിൽ നിന്ന നാലു പേരെ അവർ പറപ്പിച്ചു.
കഡസ്ക സംഘടിപ്പിച്ച അഖിലേന്ത്യ കബഡി ടൂർണമെന്റിൽ അതിഥികളായും ഖത്തറിലെ പ്രമുഖ വ്യവസായി സുലൈമാൻ വള്ളൂരിനും കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഗ്ലോബൽ അവാർഡ് നൽകുന്നതിനാണ് ഞാൻ ഖത്തറിൽ എത്തിയത്.
എയർപോർട്ടിന് വെളിയിലെത്തിയ എനിക്ക് മലയാളി സംഘടനയായ കടസ്കയും ബിസിനസ് ഗ്രൂപ്പായ അൽമർക്കിയയുടെ നേതൃത്വത്തിൽ ഗംഭീരസ്വീകരണം ഒരുക്കിയിരുന്നു. വ്യവസായ പ്രമുഖനായ സുലൈമാൻ ബള്ളൂരിൻ്റെ കാറിൽ ബഹറിൻ പാർലമെൻ്റ് സ്പീക്കറുടെ ഉടമസ്ഥതയിലുള്ള വിൻധം ഗ്രാൻഡ് ഹോട്ടലിലേക്ക്. സ്പീക്കറുടെ പി.എ ആയ കരി മിക്കയുടെ നിർദ്ദേശപ്രകാരം ഗംഭീര താമസം
അങ്ങനെ ഞാനും Z കാറ്റഗറിയിൽ പെട്ടു

 കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലക്ഷ്ണൻ , വൈസ് പ്രസിഡൻ്റ് ഷാനവാസ്      പാതൂർ ഞങ്ങൾക്ക് പ്രത്യേക പരിഗണന,ഹോട്ടൽ റജിസ്റ്ററിൽVIP എന്ന് രേഖപ്പെടുത്തിയതിനാൽ വിവിധ കാറ്റഗറിയിലെ ജീവനക്കാർ സസേവനസന്നദ്ധരായിരുന്നു. എന്നാൽ ഞങ്ങളെ കാണാൻ വന്നവരെ ഹോട്ടലുകാർ റൂമിലേക്ക് കടത്തിവിട്ടില്ല. ഹോട്ടലിൻ്റെ ലൊക്കേഷൻ പോലും ഞങ്ങളുടെ ഫോണിൽ നിന്ന് ഷെയർ ചെയ്യാൻ സാധിച്ചില്ല. സെക്യുരിറ്റി മൂലം അത് നൽകാൻ പാടില്ല എന്നാണ് നിയമം എന്ന് അവർ പറഞു  അങ്ങനെ ഞങ്ങൾ ഒരാഴ്ച vip പരിഗണനയിൽ കഴിഞ്ഞു.

ഖത്തറിലെURF പരിപാടികൾ
 സംസ്കൃതി ,കടസ്ക, കെ.എം.സി.സി എന്നിവരുടെനേതൃത്വത്തിൽ ദോഹ ആസ്പയർ സ്റ്റേഡിയത്തിൽ നിറഞ്ഞ സദസിനെ സാക്ഷി നിർത്തി ഗ്ലോബൽ അവാർഡ് സുലൈമാൻ ബള്ളൂർ, ബേബി ബാലകൃഷ്ണൻ എന്നിവർക്ക് സമാനിച്ചു.

ഇൻവെസ്റ്റഴ്സ് മീറ്റ്
കാസർഗോഡ് ജില്ലക്കാരയായ 100 വ്യവസായ പ്രമുഖരെ പങ്കെടുപ്പിച്ച് ആരാമം ഹോട്ടലിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു.
ഖത്തർ വിശേഷം.

ഖത്തറിലെ കാഴ്ചകൾ ഓരോന്നും ഓരോ വ്യത്യസ്തമായ രീതിയിലാണ് ആർക്കിടെക്ചറിൽ വിസ്മയം , വൃത്തി , കൂടാതെ പൗരബോധം കൊണ്ടും ഉന്നതിയിലേക്ക് എത്തിയ ഒരു നാടാണ് ഖത്തർ  ഓരോ തൂണിന് പോലും ഒരു നിയതമായ ശൈലിയും ഭംഗിയും ഉണ്ട് ലോകകപ്പ് വന്നപ്പോൾ ഈ സൗന്ദര്യവൽക്കരണം അതിന്റെ ഉച്ചസ്ഥായിയിലായി.
 50° ചൂടിലും പൂത്തു നിൽക്കുന്ന പാതയോര ചെടികളാണ് മറ്റൊരു കാഴ്ച. ഈന്തപ്പന റോഡിന് മറ്റൊരു കാഴ്ച സമ്മാനിക്കുന്നു. ലോകകപ്പിന്റെ ചിഹ്നങ്ങൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 


  മോഹൻലാൽ, സിൽക്ക് സ്മിത, കോണ്ടം ബിൽഡിംഗും മലയാളിയുടെ ഭാവന
മലയാളികളുടെ ഭാവനയിൽ വിരിഞ്ഞ പേര് സംഭാവനകളിൽ പെടുന്നു. ഒരുവശം ചരിഞ്ഞിരിക്കുന്ന  വൈദ്യുത കാലുകൾ ഉള്ള  മോഹൻലാൽ റൗണ്ട് എബൗട്ട്എന്നും
 ഡിസ്കോ ഡാൻസറായ സ്മിതയുടെ ശരീര ഘടനയോട് സാമ്യ പെടുത്തിയും ഗർഭനിരോധന ഉറയുടെ രൂപത്തിലുള്ള കെട്ടിടം കേണ്ടം ബിൽഡിംഗുമായി
മരുഭൂമിയിലെ പച്ചക്കറി കൃഷി
ലോകകപ്പ് നടന്ന വിവിധ സ്റ്റേഡിയങ്ങൾ പ്രധാനപ്പെട്ട മോളുകൾ ഫാം ഹൗസുകൾ മരുഭൂമി മെട്രോ തുടങ്ങി ആകർഷകങ്ങളായ സ്ഥലങ്ങളെല്ലാം ഏഴു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്തു മലയാളികളായ വ്യവസായ പ്രമുഖർ ഊഴം വച്ച് ഞങ്ങളുടെ ടീമിനെ സൽക്കരിക്കുന്നതിൽ വ്യാപൃതരായിരുന്നുഅൽ മർക്കിയ ഗ്രൂപ്പിൻറെ മാനേജർ ആയിരുന്നഹാരിസിക്കയായിരുന്നു ഞങ്ങളുടെ ഖത്തറിലെ പരിപാടികളുടെ എല്ലാം ചുക്കാൻ പിടിച്ചത് വിവിധ സ്ഥലങ്ങളിൽ കൊണ്ട് കാണിക്കുക ചരിത്ര പ്രാധാന്യങ്ങളും മറ്റുകാര്യങ്ങളും വിവരിച്ച് തരുക ഒരു ഗൈഡ് എന്നതിലുപരി എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ഒരാഴ്ച ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രത്യേക അഭിനന്ദനങ്ങൾ.  
ഇടുക്കി ജില്ലയിൽ നിന്ന്   ബഹറിനിലെ ചൂട് നാല്പത്തഞ്ച് ഡിഗ്രിയിലേക്ക് മാറുകയും അവിടെനിന്ന് വീണ്ടും ഖത്തറിൽ  50 ° കാലാവസ്ഥ മാറിയതിനാൽ പനി, ജലദോഷം, ശരീര വേദന തുടങ്ങിയ ചെറിയ  അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്നാൽ കാസർഗോഡ് പഞ്ചായപഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്റെ മരുമകൾ ഡോ. സൂര്യ ഞങ്ങളുടെ സംഘത്തിൽഉണ്ടായിരുന്നതുകൊണ്ട്  ആവശ്യമായ മരുന്നുകളും  വേണ്ട ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനാൽ തിരിച്ച് നാട്ടിലെത്തുന്നതുവരെ യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും  ആർക്കും ഉണ്ടായില്ല.
തിരികെ നാട്ടിലേക്ക്
നന്ദി
കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസി: ഷാനവാസ് പുതൂർ, സുലൈമാൻ ബള്ളൂർ, കാസ്ക പ്രസിഡൻ്റ് ബിജു മത്തായി, സെക്രട്ടറി ഉണ്ണിന മ്പ്യാർ , കെ.എം.സി.സി, സംസ്കൃതി ഭാരവാഹികൾ, എസ്.എ.എം. ബഷീർ, പീസ് സ്കൂളിൻ്റെ എം.ഡി,എയർപോർട്ട് മുതൽ എയർപോർട്ടു വരെ ഞങ്ങളെ കൊണ്ടു നടന്ന അൽ മർക്കിയ ഗ്രുപ്പിൻ്റെ മാനേജർ ഹാരിസിക്ക,  ഡോ. സൂര്യ, കിരൺ, കേരള ഭക്ഷണം നൽകി സത്കരിച്ച ലേവിച്ചായൻ കുടുംബം, ബിജു മത്തായി
ഒരോ ദിവസവും ആദിത്യം കൊണ്ടും, ഭക്ഷണ വൈവിധ്യം കൊണ്ടും സ്നേഹാദരവ് നൽകിയ കുടുംബങ്ങൾ
എൻലൈറ്റ് ഖത്തർ ലേഖകൻ ഇസ്മാലിക്ക,കരിമിക്ക , അമാനുളള ,ഗ്രാൻഡ് ഹോട്ടലിലെ ജനറൽ മാനേജർ മുതൽ ക്ലിനിംഗ് സ്റ്റാഫ് വരെയുള്ളവർ എല്ലാത്തിനുമുപരി കാത്തുപരിപാലിച്ചു സർവേശ്വരന് നന്ദി അർപ്പിച്ച് നിർത്തുന്നു.

Post a Comment

0 Comments