252 ട്രാക്കിൽ റിക്കാർഡ് ചെയ്യപ്പെട്ട അക്കാപ്പല്ലക്ക് യു.ആർ എഫ് ദേശീയ റിക്കാർഡ്

 
തൊടുപുഴ: കോതമംഗലം സി. എം .സി പാവനാത്മ പ്രൊവി ൻസിലെ സിസ്റ്റേഴ്‌സ് അവത രിപ്പിച്ച മൂന്നാമത്തെ അക്കാപ്പല്ലക്ക് യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ ദേശീയ റിക്കാർഡ്.  
സംഗീത ഉപകരണങ്ങളുടെ സഹായ മില്ലാതെ 252  
ട്രാക്കുക ളിലായി ഗാനം അവതരിപ്പിച്ചതിനാണ് അംഗികാരം.
 വായ്, കൈ എന്നിവ ഉപയോഗിച്ചു പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചുള്ള ഗാനമാണ് അക്കാപ്പല്ല.
നേരത്തേ പുറത്തിറക്കിയ 
അക്കാപ്പല്ല വോളിയം-1, വോളി യം-2 എന്നിവയ്ക്ക്  യൂണി വേഴ്സൽ റെക്കോർഡ് 
ബുക്കിന്റെ ഗ്ലോബൽ അവാർഡ് കരസ്ഥമാക്കിയിരുന്നു. തൊടുപുഴ വിമല പബ്ലിക് സ്‌കൂൾ അധ്യാപകനായ സാജോ ജോസഫാണ് ഇവ ചിട്ട പ്പെടുത്തിയിരിക്കുന്നത്. സി. എം .സി പ്രൊവിൻഷ്യൽ 
സുപ്പീരിയർ സി. മെറീന, മീഡിയ കൗൺസിലർ സി. സീന മരിയ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം സി.എം.സി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റേഴ്സാണ് ഗാനം അവതരിപ്പി ച്ചിരിക്കുന്നത്.
ദ പ്രീസ്റ്റ് എന്ന മലയാളം സിനിമയിലെ നസറേത്തിൻ നാട്ടിലെ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഇത്തവണ ഇവർ അക്കാപ്പല്ലയ്ക്കായി ചിട്ടപ്പെ ടുത്തിയിട്ടുള്ളത്. സാജോ ജോസഫ്, സി. ദീപ്‌തി മരിയ, സി. സാഫല്യ, സി.  തെരേസ എന്നിവരാണ്
കാമറയും എഡിറ്റിംഗും  തൊടുപുഴ ഗീതം മീഡിയയിലെ 
ജിന്റോ ജോൺ മിക്സ‌് ആന്റ്റ് മാസ്റ്ററിംഗും വഹിച്ചു. സി.എം.സി സന്യാ സിനി സഭയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ സി. എം .സി വിഷനിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്

Post a Comment

0 Comments