പീരുമേട്/കേരള/ ഇന്ത്യ:ഒന്നിലധികം നിറങ്ങളിലുള്ള ത്രെഡുകൾ ഉപയോഗിച്ച് ഏറ്റവും വലിയ പിൻ ആൻഡ് ത്രെഡ് ആർട്ട് നിർമിച്ചതിന് ഇറാഖ് സ്വദേശി ഡോ. റെധ സലിം ഹസൻ ഗിന്നസ് നേടി.
2023 ഒക്ടോബർ 22-ന് ഇറാഖിലെ കർബലയിൽ 13.3 m² (142 ft² 20149.96 in²) വലിപ്പമുള്ള ചിത്രം നെയ്തത്.
26 വയസ് പ്രായമുള്ള
ദന്തഡോക്ടറായ
റെധ സലിം അടുത്തിടെ വംശീയ വിദ്വേഷത്തിന് വിധേയനായ റയൽ മാഡ്രിഡിൻ്റെയും ബ്രസീലിയൻ ദേശീയ ടീമിൻ്റെയും കളിക്കാരനായ വിനീഷ്യസ് ജൂനിയറിനെതിരായ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിപരമായ നേട്ടം എന്ന നിലയിലാണ് ഈ റെക്കോർഡ് നേടിയത്.
ഇറാഖിലെ തന്നെ സയീദ് ഹ്വൈദിയുടെ 7.3 m² (78 ft² 83 in²) എന്ന റിക്കാർഡാണ് റെധ സലിം തകർത്തത്. ഈ റിക്കാർഡ് നേട്ടത്തിന് പിറകിൽ ഒരു ഇന്ത്യൻ ബന്ധവുമുണ്ട്. പീരുമേട് സ്വദേശിയായ ഗിന്നസ് സുനിൽ ജോസഫാണ് റെധ സലിമിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയത്.
സർട്ടിഫിക്കറ്റ് നേട്ടം ആദ്യം അറിയിച്ച് തൻ്റെ നന്ദി സുചകമായ സന്ദേശം സുനിലിനയച്ച്
റെധസലിം മാതൃകയായി.
0 Comments