പീരുമേട്: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ലോക റിക്കാഡിട്ട് നാലാം ക്ലാസുകാരി . അമേയ പ്രതീഷ് ,യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജയിൽ 13 മെയ് 2024-ന്ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് സ്ഥാപിച്ചറിക്കാർഡാണ് 57സെക്കൻഡിൽ 65 രാജ്യങ്ങളുടെ കോഡുകൾ ആയി തിരുത്തി അടൂർസ്വദേശി നേഹഎസ്.കൃഷ്ണൻ ഗിന്നസ്റിക്കാർഡ് മറികടന്നത്.
പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്ന പ്രകടനത്തിന് ഗിന്നസ് സുനിൽ ജോസഫ്മുഖ്യനിരിക്ഷകനായിരുന്നു. ക്രിസ്ബി ജോസഫ്,
ഗംഗ മോഹൻഎന്നിവർ നിരീക്ഷകരായും വിനിഷ കൃഷ്ണൻ, വിഷ്ണു .എൻ . കുമാർ ടൈം കീപ്പർമാരായും പ്രവർത്തിച്ചു.അനിഷ് സെബാസ്റ്റ്യൻ പ്രകടനം ക്യാമറയിൽ പകർത്തി.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനു ആവണി കുന്നേൽ, മനേജർ
ഫാ. അരുൺ മുയൽകല്ലിങ്കൽ, സിസ്റ്റർ ജോസ്ന എസ്.വി.എം, സിസ്റ്റർ ജൂഡ്സി എസ് വി.എം എന്നിവർ സന്നിഹിതരായിരുന്നു.
തുവയൂർ ഇൻഫൻറ്റ് ജീസസ് സെൻട്രൻസ്കുളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ
നേഹ തുവയൂർ ശ്രീഹരിയിൽ സനേഷ്, പാർവതി ദമ്പതികളുടെ മൂത്തമകളാണ്.
0 Comments