പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി.
വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ്നേട്ടത്തിനുടമയായത്. കാഞ്ഞിരപ്പള്ളി പ്രസ്ക്ലബിൽ നടന ചടങ്ങിൽ ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ്(ആഗ്രഹ്) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, വൈസ് പ്രസിഡൻ്റ് ഗിന്നസ് ലത.ആർ. പ്രസാദ്, ആഗ്രഹ് കോർഡിനേറ്റർ ഗിന്നസ് ആശ്വിൻ വാഴുവേലിൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.
2022 സെപ്റ്റംബർ 2-ന് ഇറ്റലിയിലെ വില്ല സാൻ ജിയോവാനിയിൽ റോക്കോ മെർക്കുറിയോ 13.25 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡാണ് ജോസുകുട്ടി 11.56 സെക്കൻഡായി തിരുത്തിയത്.
പീരുമേട് മരിയഗിരി ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പ്രകടനത്തിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ
നിരീക്ഷകനായിരുന്നു. ഫാ. ജിനു ആവണി കുന്നേൽ, നവീൻ ജോസഫ്, അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. മുൻപ് യൂ.ആർ.എഫ് ലോക റിക്കാർഡ്നേടിയിട്ടുണ്ട്.ജോസുകുട്ടി വാഴൂർ എസ്.വി.ആർ. വി എൻഎസ്.എസ്ഹൈസ്കൂളിലെആറാംതരംവിദ്യാർത്ഥിയാണ്
വാഴൂർടി.പി.പുരംരണ്ടുപ്ലാക്കൽ വീട്ടിൽ എൽബിൻ ലിജിത ദമ്പതികളുടെ മൂത്ത മകനാണ് ജോസുകുട്ടി എൽബിൻ, ,ജോസഫൈൻ എൽബിൻ, ജോർദാൻ എൽബിൻ എന്നിവർ സഹോദരങ്ങളാണ്. പാറപ്പളിയിൽ അപ്പച്ചൻ്റെ കൊച്ചുമകനാണ് ജോസുകുട്ടി
0 Comments