പീരുമേട് : കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥിനിയായ ജസിക്ക ലോപ്പസിനെ ആദരിച്ചു.
ഫ്രഞ്ച് ഗവർമെൻ്റ് നൽകുന്ന പത്തുലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി ഏഴുമാസത്തെ വിദേശ പഠനത്തിന് അർഹത നേടിയതിനാണ് ആദരവ് നൽകിയത്.
കുട്ടിക്കാനം മരിയൻ കോളജ് മാജിസ് ഓഡിറ്റോറിയത്തിൽ സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയിലാണ് ജെസ്സിക്ക് ആദരവ് നൽകിയത്.
എം എസ് ഡബ്ല്യു വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ സമരിറ്റൻസ് പ്രസിഡൻറ് ടോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .ഡോ: രാജേന്ദ്ര ബൈക്കാടി (അസിസ്റ്റൻറ് പ്രൊഫസർ, സെൻട്രൽ യൂണിവേഴ്സിറ്റി ) ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ്, ഡിപ്പാർട്ട്മെൻറ് ഹെഡ് എം എസ് ഡബ്ല്യു അജേഷ്. പി. ജോസഫ്,ഫാ. അജോ പേഴുംകാട്ടിൽ, ഡയറക്ടർ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഡോ. സിബി ജോസഫ് , വിദ്യാർത്ഥി പ്രതിനിധികളായ അൽഫോൻസ് എൽസ ജോസഫ്, ആൽബിൻ മാത്യു, ടോണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
0 Comments