ബന്ദി / കാശ്മിർ:
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ പ്രകാരം ദത്ത മന്ദിറിനെ ബന്ദിയിലെദേതാ മന്ദിർ ആണ്. പത്താം നൂറ്റാണ്ടിൽ സാധാരണ കാശ്മീരി വാസ്തുവിദ്യാ ശൈലിയിൽനിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രശസ്ത സസ്യശാസ്ത്രജ്ഞനായ 1913-ൽ ആർ. സ്റ്റുവർട്ട്,റാൽഫ് എടുത്ത വളരെ പഴയ ഫോട്ടോയിലാണ് മന്ദിരത്തിൻ്റെ ഏകദേശ രൂപം ലഭിച്ചത്.
ഈ ക്ഷേത്രം യഥാർത്ഥത്തിൽ പാണ്ഡവർ അവരുടെ വനവാസകാലത്ത് പണികഴിപ്പിച്ചതാണന്ന് വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിന് ഉപയോഗിച്ച കല്ലുകൾ ഭീമൻ സമീപത്തെ പർവതങ്ങളിൽ നിന്ന് കൊണ്ടുവന്നതാണന്ന് ഐതിഹ്യംവിതസ്ത നദിയുടെ (ഝലം നദി) തീരത്താണ് ഈ ക്ഷേത്രം വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നത്.
രസകരമായ ഒരു കഥ കൂടിയുണ്ട് 'ഭീം കാ മത്ക', ഭീമൻ എല്ലാ ദിവസവും ദ്രൗപതിക്കും സഹോദരന്മാർക്കും വേണ്ടി വിതസ്ത നദിയിൽ വെള്ളം നിറയ്ക്കുന്ന ഒരു വലിയ കളിമൺ 'പാത്രമാണ്. കളിമൺ പാത്രം കുറഞ്ഞത് 5 അടിയിൽ കൂടുതൽ കാണും. നിങ്ങൾ എത്രവെള്ളംപുറത്തെടുത്താലും ജലനിരപ്പ് കുറയാത്തതിനാൽ ഇത് അസാധാരണമായ ജലസ്രോതസ്സാകണക്കാക്കപ്പെടുന്നു.
1947-ൽ പ്രൗഢമായ ക്ഷേത്രം അശുദ്ധമാക്കപ്പെട്ടു. പുരാതന വിഗ്രഹങ്ങളിൽ പലതും കേടുവരുത്തുകയും പ്രധാന രൂപങ്ങളും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തു. ഇന്ത്യൻ സൈന്യം 1992 ൽ മനോഹരമായി പുന:സൃഷ്ടിച്ചു.
0 Comments