1835-ൽ ചരിത്രകാരനായ കാൾ അലക്സാണ്ടർ ഹ്യൂഗൽ ഇത് കണ്ടെത്തി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ദോഗ്ര ഭരണാധികാരി മഹാരാജ രൺബീർ സിംഗ് ഒമ്പത് വർഷത്തെ കഠിനവും ശ്രമകരവുമായ ഖനനത്തിലൂടെ വീണ്ടെടുത്തു. ഗന്ധർവ്വ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമായി നിലകൊള്ളുന്നു,
ക്ഷേത്രത്തിൻ്റെ 53 സെല്ലുകൾ പ്രധാന ശ്രീ കോവിലിനു ചുറ്റുമാണ്. പരുക്കൻ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക സങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്രാനൈറ്റ് കൂട്ടിച്ചേർത്തത്, പ്രധാനമായും അത്യാധുനിക ലോക്ക്-കീ സാങ്കേതികതയെ ആശ്രയിക്കുന്നു,
ക്ഷേത്രത്തിൻ്റെ അളവുകൾ അതിൻ്റെ മഹത്വം പ്രതിധ്വനിക്കുന്നു. 145 x 119.5 അടി വലിപ്പമുള്ള ഒരു വിശാലമായ ഭൂമിയിലാണ് ക്ഷേത്രം. 14 x 14 അടി ചതുരാകൃതിയിലുള്ള
പീഠത്തിൽ നിൽക്കുന്ന ഒരു ഗർഭഗൃഹത്തോടുകൂടിയ ഓരോ സെല്ലിനും 7 x 4 അടിയാണ്. 1947ൽ, കബാലി റെയ്ഡേഴ്സിൻ്റെ അപ്രതീക്ഷിത ആക്രമണത്തിനിടയിൽ, ബ്രിഗേഡിയർ രജീന്ദർ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർക്ക് ക്ഷേത്രം അഭയം നൽകി. ഇപ്പോൾ സൈനികനിയന്ത്രണത്തിലുള്ളിലാണ് ഈ ക്ഷേത്രം.
0 Comments